Image

വിജയ് ചോദിച്ചു, വിജയ് സേതുപതി കൊടുത്തു, സ്നേഹ ചുംബനം: വൈറലായി ചിത്രം

Published on 01 March, 2020
വിജയ് ചോദിച്ചു, വിജയ് സേതുപതി കൊടുത്തു, സ്നേഹ ചുംബനം: വൈറലായി ചിത്രം


ആരാധകരെ എന്നും ചേർത്ത് നിർത്തുന്ന താരമാണ് വിജയ് സേതുപതി. സ്നേഹം കൂടുമ്പോൾ ആരാധകർക്ക് കവിളിൽ മുത്തം നൽകിയാണ് താരം അത് പ്രകടിപ്പിക്കുക. ഇപ്പോഴിതാ ഇളയ ദളപതി വിജയ്ക്കും സ്നേഹ ചുംബനം നൽകിയിരിക്കുകയാണ് താരം. ഇരുവരും മാസ്റ്റർ എന്ന ചിത്രത്തിന്റെ പാക്കപ്പിന് പിന്നാലെയായിരുന്നു താരത്തിന്റെ സ്നേഹ പ്രകടനം. ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഒരു സ്‌കൂൾ പ്രൊഫസറുടെ റോളാണ് വിജയ്യുടേത് എന്നാണ് സൂചന. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുക. മാളവിക മേനോൻ, ആൻഡ്രിയ എന്നിവരാണ് നായികമാർ. ചിത്രം ഏപ്രിലിൽ തീയറ്ററുകളിൽ എത്തും.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക