Image

മക്കളെ അശ്രദ്ധമായി തുറന്ന് വിടരുത്, സ്വന്തം അനുഭവം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്

Published on 01 March, 2020
മക്കളെ അശ്രദ്ധമായി തുറന്ന് വിടരുത്, സ്വന്തം അനുഭവം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മരണം കേരളത്തെ ഒന്നാകെ സങ്കടപ്പെടുത്തിയ സംഭവം ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തണമെന്നും അശ്രദ്ധമായി അവരെ തുറന്ന് വിടരുതെന്നും താരം കുറിപ്പില്‍ പറയുന്നു.

കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വര്‍ദ്ധിച്ചു വരികയാണല്ലോ..വ4ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)
മുമ്പൊരു ട്രെയി9 യാത്രക്കിടയില് എന്ടെ അനുഭവം പറയാം ട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു long യാത്ര ചെയ്യുകയായിരുന്നു. ഈ മകന്ടെ കാര്യത്തില് തീരെ ശ്രദ്ധ അയാള് വെച്ചിരുന്നില്ല. ആ കുഞ്ഞി കുട്ടി കയറിയത് മുതല് മൊത്തം ഓടി നടക്കുകയായിരുന്നു. രാത്രി കഴിഞ്ഞ് പകല് സമയം ആയപ്പോള് ആ കുട്ടിയെ സീറ്റിലിരുത്തി ആ അച്ഛ9 ബാത്ത് റൂമില് കുളിക്കാനായ് പോയ് ട്ടോ..(ആരേയും ഏല്പിച്ചില്ല)
2 മിനിറ്റ് നോക്കി ക്ഷമ നശിച്ച കുട്ടി പെട്ടെന്ന് അച്ഛനെ തിരഞ്ഞ് ഓടി പോയ്. ബാത്ത് റൂമിനുള്ളിലായ അച്ഛനെ കാണാനാവാത്തതില് മനം നൊന്ത് ഓടുന്ന ട്രെയിന്ടെ ഡോറിനടുത്ത് പോയ് ഉറക്കെ കരഞ്ഞു. ഭാഗ്യത്തിന് ഈ സീ9 കണ്ടുനിന്ന ഞങ്ങള് ഓടിപ്പോയ് ആ കരയുന്ന കുട്ടിയെ അനുനയിപ്പിച്ചു.
പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമാണ് ആ കുട്ടിയുടെ അച്ഛ9 എത്തിയത്. അത് വരെ ഞങ്ങള് ആ കുട്ടിയെ ആശ്വസിപ്പിച്ചു. അതേസമയം ആ 15 മിനിറ്റിനിടയില് ആ ട്രെയി9 ഒരു സ്റ്റോപ്പില് നിറുത്തിയിരുന്നു. അച്ഛനെ കാണാത്ത വിഷമത്തില് ആ കുട്ടി സ്റ്റോപ്പില് സ്വന്തം നിലയില് ഇറങ്ങിയിരുന്നെങ്കില് എന്താകുമായിരുന്നു അവസ്ഥ.
(ആ മനുഷ്യ9 അങ്ങനെ പൊകുമ്പോള് യാത്രക്കാരായ ആരെയെങ്കിലും ആ കുഞ്ഞു കുട്ടിയെ ഒന്നു ഏല്പിച്ചില്ല. പലരും എത്ര അശ്രദ്ധമായാണ് മക്കളെ നോക്കുന്നത്)
അതുപോലെ ട്രെയിനിലും ബസ്സിലും അടക്കം ഭിക്ഷക്കായ് വരുന്നവ4ക്ക് ദയവു ചെയ്ത് ആരും പണം കൊടുക്കരുത്. ഭക്ഷണം മാത്രം നല്കുക . നമ്മളുടെ sentiments നെ ചൂഷണം ചെയ്ത് പല കുട്ടികളേയും തട്ടി കൊണ്ടു വന്ന് അംഗ വൈകല്യം വരുത്തിയാണ് നമ്മുടെ മുമ്പില് ഭിക്ഷക്ക് വരുന്നത്. Be careful..
മാതാ പിതാക്കള് കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക.
എവിടെയും പോവില്ല , ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തില്‍ നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്,
വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തുക... അന്യ സംസ്ഥാനത്തുകാരും, Bangladesh ടീമും കൊണ്ട് ഇപ്പോള് കേരളം നിറഞ്ഞിരിക്കുന്നു. ഇവരില് ചിലരെങ്കിലും ക്രിമിനല് പാശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം.
ദേവനന്ദ മോള്‍ക്ക് ആദരാഞ്ജലികള്‍
By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല)





Join WhatsApp News
josecheripuram 2020-03-01 15:13:48
Children are to be closely monitored always.Anything can happen to them in a split second.They can disappear so fast.Children are so fascinated with water,we heard of little kids drowning in bucket of water.Do not let them off your sight.
Mee2 2020-03-01 18:48:40
കുട്ടികളുടെ ഉത്തരവാദിത്വം അമ്മമാരുടെ തലയിൽ വച്ചിട്ട്, അപ്പന്മാർ ബെവെറേജ് സ്റ്റോറിന്റ വാതിക്കൽ കാവൽ നിൽക്കും പിന്നെ അതടിച്ചു കിറുങ്ങി റോഡിൽ കിടന്നുറങ്ങും . ഇത്തരക്കാരാണ് വലിയ നീളത്തിൽ ഉള്ള കമന്റടിക്കുന്നത് . ആദ്യം ഇവന്മാർ നന്നാകട്ടെ എന്നിട്ട് അമ്മമാരെ ഉപദേശിക്കട്ടെ .
Jack Daniel 2020-03-01 22:17:41
കുടിക്കും ഞാൻ കുടിക്കും ഞാൻ മൂക്കു മുട്ടെ കുടിക്കും ഞാൻ നാട്ടുകാർക്കു ചേതം വല്ലോം വരുത്തുന്നുണ്ടോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക