Image

സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞു: കെപിഎസി ലളിത

Published on 01 March, 2020
സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞു: കെപിഎസി ലളിത
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ഒരു ഹാസ്യ പരമ്പരയില്‍ തനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞതായി കെപിഎസി ലളിത. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ അഭിനയിക്കാനുള്ള താല്‍പര്യം ജയസൂര്യ പ്രകടിപ്പിച്ചതായി ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞു. ഈ പരമ്പരയില്‍ കെപിഎസി ലളിത അഭിനയിക്കുന്നുണ്ട്

'സിനിമാ സെറ്റിലൊക്കെ ചെല്ലുമ്പോള്‍ പലരും തട്ടീം മുട്ടീം വിശേഷങ്ങള്‍ ചോദിക്കും. അതില്‍ എനിക്കും അഭിനയിക്കണം എന്ന് പറയുന്നവരും ഉണ്ട്. ഈയടുത്ത് ജയസൂര്യ വരേയും ഒരു ദിവസമെങ്കിലും അഭിനയിക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു'.

കെപിഎസി ലളിതയ്ക്ക് പുറമേ മഞ്ജു പിള്ള, ജയകുമാര്‍, ഷാലു കുര്യന്‍, ഭാഗ്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക