Image

അര്‍ജുന്‍ അശോകനും അന്ന ബെന്നും ഒന്നിക്കുന്നു, പുതുമുഖങ്ങള്‍ക്ക് അവസരം

Published on 01 March, 2020
അര്‍ജുന്‍ അശോകനും അന്ന ബെന്നും ഒന്നിക്കുന്നു, പുതുമുഖങ്ങള്‍ക്ക് അവസരം

അര്‍ജുന്‍ അശോകനും അന്ന ബെന്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചു. കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ചാവറ ഫിലിംസാണ് നിര്‍മിക്കുന്നത്. ജൂണിലൂടെ അരങ്ങേറ്റം കുറിച്ച അഹമ്മദ് കബീറും ലിബിന്‍ വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.



വിവിധ കഥാപാത്രങ്ങള്‍ക്കായി 20 മുതല്‍ 60 വയസ് വരെ പ്രായമുള്ള സ്ത്രീ പുരുഷന്‍മാരെ ആവശ്യമുണ്ടെന്നാണ് കാസ്റ്റിംഗ് കാള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. അര്‍ജുനും അന്നയും മികച്ച അവസരങ്ങളുമായി സജീവമായി മുന്നേറുകയാണ് ഇപ്പോള്‍. അജഗജാന്തരം, തുറമുഖം എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലുള്ള അര്‍ജുന്‍ നായകനായി വരാനിരിക്കുന്ന ചിത്രങ്ങളാണ് തട്ടാശേരിക്കൂട്ടം, മെംബര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്നിവ. കപ്പേള ആണ് അന്ന ബെന്നിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക