Image

കാര്‍ത്തിയുടെ 'കൈതി' ബോളിവുഡിലേക്ക്; നായകനായി എത്തുന്നത് അജയ് ദേവ്ഗണ്‍

Published on 01 March, 2020
കാര്‍ത്തിയുടെ 'കൈതി' ബോളിവുഡിലേക്ക്; നായകനായി എത്തുന്നത് അജയ് ദേവ്ഗണ്‍

ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 'കൈതി' ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ നായകനായി എത്തുന്നത് അജയ് ദേവ്ഗണ്‍ ആണ്. താരം ട്വിറ്ററിലൂടെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇതിനു പുറമെ ഹിന്ദി റീമേക്കിന്റെ റിലീസിംഗ് തീയ്യതിയും താരം പുറത്തുവിട്ടിട്ടുണ്ട്.


'അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും' എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

നിരവധി ചിത്രങ്ങളാണ് അണിയറയില്‍ അക്ഷയുടേതായി ഒരുങ്ങുന്നത്. അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമയായ 'മൈദാന്‍', അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന 'ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക