Image

ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്'; പൃഥ്വിരാജിന്റെ കുറിപ്പ് ചര്‍ച്ചയാക്കി ആരാധകര്‍

Published on 29 February, 2020
ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്'; പൃഥ്വിരാജിന്റെ കുറിപ്പ് ചര്‍ച്ചയാക്കി ആരാധകര്‍
കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിലെ 
നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്.  തടി കുറച്ച് താടിയും മുടിയും നീട്ടി  വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

ചിത്രത്തിലെ നജീബാകാന്‍ നന്നേ മെലിഞ്ഞുള്ള പൃഥ്വിയുടെ ഗെറ്റപ്പായിരുന്നു കുറച്ചു നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഇപ്പോള്‍ നജീബാകാന്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. 

കഠിനമായ മെയ്ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു..തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം 
കാണേണ്ട ഒന്നാണെന്നാണ് താന്‍ കരുതുന്നതെന്നും  പൃഥ്വി വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക