Image

പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടന്റെ മായാജാലം, ട്രാന്‍സിലെ 'തുള്ളിച്ചാടി' ഗാനം പുറത്ത്

Published on 29 February, 2020
പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടന്റെ മായാജാലം, ട്രാന്‍സിലെ 'തുള്ളിച്ചാടി' ഗാനം പുറത്ത്
ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച ട്രാന്‍സിലെ പുതിയ ഗാനം പുറത്ത്. പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനായി ഫഹദ് നിറഞ്ഞാടുന്ന ഗാനത്തില്‍ നസ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്.  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്സണ്‍ വിജയന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായര്‍, മേരി വിജയ, സംഗീത്, ജോബ്  കുര്യന്‍, അനൂപ് മോഹന്‍ദാസ്, ആതിര ജോബ്  എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ട്രാന്‍സ് തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക