Image

കുവൈത്തില്‍ കൊറോണ നിയന്ത്രണ വിധേയമാകുന്നു

Published on 29 February, 2020
കുവൈത്തില്‍ കൊറോണ നിയന്ത്രണ വിധേയമാകുന്നു

കുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും മുമ്പ് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കേസുകളിലെ രോഗികളും മെച്ചപ്പെട്ട ആരോഗ്യനിലയിലാണെന്നും ആരോഗ്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ.അല്‍ മുദഫ് അറിയിച്ചു.

കൊറോണ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്ന പ്രക്രിയ നടപടി ക്രമങ്ങള്‍ക്കനുസൃതമായി കൈകാര്യം ചെയ്യുകയാണെന്നും അല്‍-മുദഫ് വിശദീകരിച്ചു. ''ഇറാഖില്‍ നിന്നും തിരിച്ചു വന്ന 35 യാത്രക്കാരെയും ഇറ്റലിയില്‍ നിന്നുള്ള 52 യാത്രക്കാരെയും പ്രതിരോധ നടപടികളുടെ ഭാഗമായി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിടൂണ്ട്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് രാജ്യത്തു വരുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന എല്ലാ നടപടികളും സ്വീകരിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും സ്വദേശികളുടെയും വിദേശികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും വൈറസ് ബാധിച്ചതായി സംശയിക്കുന്നവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുമുണ്ട്. രാജ്യത്ത് ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക