Image

കൊറോണ ഭീതി : ബെര്‍ലിന്‍ ഐടിബി റദ്ദാക്കി

Published on 29 February, 2020
കൊറോണ ഭീതി : ബെര്‍ലിന്‍ ഐടിബി റദ്ദാക്കി
ബര്‍ലിന്‍ : ജര്‍മനിയില്‍ കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേള (ഐടിബി) റദ്ദാക്കി. ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഐടിബി റദ്ദാക്കിയെന്ന് സംഘാടകര്‍ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ് ഈ നടപടി.

മാര്‍ച്ച് 4 മുതല്‍ എട്ട് വരെ ലോകമെമ്പാടുമുള്ള പതിനായിരത്തോളം എക്‌സിബിറ്റര്‍മാരാണ്
ഐടിബി യില്‍ എത്താനിരുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ടൂറിസം കമ്മീഷണര്‍ തോമസ് ബാരെക്കും ഐടിബിയുടെ റദ്ദാക്കലിനെ അനുകൂലിച്ച് സംസാരിച്ചു. സാമ്പത്തിക മന്ത്രാലയത്തിലെ പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും മേളക്ക് പ്രതികൂല ഘടകമായി.

ജര്‍മനിയില്‍ ഇതിനോടകം 50 ലധികം കൊറോണ അണുബാധകള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.ഹെന്‍സ്ബര്‍ഗ് ജില്ലയില്‍ മാത്രം 35 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതിനിടെ രോഗം ഐസ്ലാന്‍ഡിലെത്തി.കൊറോണ വൈറസ് വടക്കന്‍ അറ്റ്‌ലാന്റിക് ദ്വീപായ ഐസ്ലാന്‍ഡിലേക്ക് പടര്‍ന്നു. അടുത്തിടെ വടക്കന്‍ ഇറ്റലിയില്‍ പോയ മധ്യവയസ്‌കനാണ് വൈറസ് ബാധിച്ചതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.

സ്‌കാന്‍ഡിനേവിയയില്‍, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക