Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ദയാവധം വര്‍ധിക്കുന്നു

Published on 29 February, 2020
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ദയാവധം വര്‍ധിക്കുന്നു
ജനീവ: ദയാവധത്തിന്റെ പരിധിയില്‍ വരുന്ന അസിസ്റ്റഡ് സൂയിസൈഡ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വര്‍ധിക്കുന്നതായി ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നു. 2019ലെ കണക്കനുസരിച്ച് രാജ്യത്ത് 1450 പേരാണ് ഈ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 2018ല്‍ ഇത് 1428 പേരായിരുന്നു.

അതേസമയം, രാജ്യത്ത് ജര്‍മന്‍ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളില്‍ 862 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, അഞ്ച് ശതമാനം കുറവ്. ഫ്രഞ്ച് സംസാരിക്കുന്ന മേഖലയില്‍ 352 പേരുടെ, അഥവാ പതിനേഴ് ശതമാനത്തിന്റെ വര്‍ധയും.

എക്‌സിറ്റ് സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന സംവിധാനത്തില്‍ അംഗത്വമെടുത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമേ രാജ്യത്ത് ദയാവധത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

ദയാവധം നിയമപരമല്ലാത്ത ഇതര രാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ ഈ ആവശ്യത്തിനു മാത്രമായി ഇവിടെയെത്താറുണ്ട്. ഇത് ആത്മഹത്യാ ടൂറിസമാണെന്ന വിമര്‍ശനവും രാജ്യം നേരിടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക