Image

ടയര്‍ 2 വീസ സ്‌പോണ്‍സര്‍ ലൈസന്‍സ് ഫീസ്, ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളെ ബാധിക്കും

Published on 29 February, 2020
ടയര്‍ 2 വീസ സ്‌പോണ്‍സര്‍ ലൈസന്‍സ് ഫീസ്, ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളെ ബാധിക്കും

ലണ്ടന്‍: ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ നയത്തിന്റെ ഭാഗമായി ബ്രിട്ടന്‍ നടപ്പാക്കുന്ന ടയര്‍ 2 വീസ സംവിധാനത്തിലെ മാറ്റങ്ങള്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. സ്‌പോണ്‍സര്‍ ലൈസന്‍സ് എടുക്കാന്‍ വിവിധ വിഭാഗങ്ങളില്‍ അടയ്ക്കാനുള്ള തുക ചെറുകിടക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും വിമര്‍ശനം.

വീസ ഫീസിനു പുറമേ പ്രതിവര്‍ഷം നാനൂറ് പൗണ്ട് ഹെല്‍ത്ത് സര്‍ചാര്‍ജ്, 364 പൗണ്ട് ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് എന്നിങ്ങനെയും ചെലവ് വരും. വന്‍കിട സ്ഥാപനങ്ങള്‍ക്ക് ആയിരം പൗണ്ടാണ് വാര്‍ഷിക ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്.

ഏകദേശം 15,535 പൗണ്ട് വരും വാര്‍ഷിക ചെലവ്. ബിസിനസ് മോഡലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ ചെറുകിടക്കാര്‍ക്കു സാധിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക