Image

ഇത് അന്യനും മേലേ. പ്രേക്ഷകരെ ഞെട്ടിക്കാന്‍ ചിയാന്‍ വിക്രം; 8 രൂപത്തിലും ഭാവത്തിലും വിക്രം; കോബ്രയ്ക്ക് വന്‍വരവേല്‍പ്പ്

Published on 29 February, 2020
ഇത് അന്യനും മേലേ. പ്രേക്ഷകരെ ഞെട്ടിക്കാന്‍ ചിയാന്‍ വിക്രം; 8 രൂപത്തിലും ഭാവത്തിലും വിക്രം; കോബ്രയ്ക്ക് വന്‍വരവേല്‍പ്പ്

തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കോബ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രമാണ് പോസ്റ്ററില്‍. വിക്രം തന്നെയാണോ എന്ന് പോലും തിരിച്ചറിയാകാത്ത വിധത്തിലുള്ള എട്ട് വ്യത്യസ്ത ഗെറ്റപ്പുകളാണ് പോസ്റ്റിലുള്ളത്. സ്‌റ്റൈലിഷ് ആയും വില്ലനായും പ്രായമേറിയ ലുക്കുമെല്ലാം പോസ്റ്ററില്‍ കാണാം.


ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ബഹുഭാഷ ചിത്രമായാണ് കോബ്ര ഒരുങ്ങുന്നത്. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വില്ലന്‍ ആയാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ പ്രത്യക്ഷപ്പെടുന്നത്.


ലാല്‍, ബാബു ആന്റണി, പത്മപ്രിയ, കനിഹ, ശ്രീനിധി ഷെട്ടി, കെ.എസ്.രവികുമാര്‍, മൃണാളിനി രവി, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ.ആര്‍.റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ധ്രുവ നാട്ട്ചരിതം, മഹാവീര്‍ കര്‍ണ, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളാണ് വിക്രമിന്റെ മറ്റു ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക