Image

പണിയില്ലാതിരുന്ന ചിലര്‍ക്ക് ജോലി കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷം, വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി

Published on 29 February, 2020
പണിയില്ലാതിരുന്ന ചിലര്‍ക്ക് ജോലി കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷം, വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ വെളളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ തപ്സി പന്നു . കഥാപാത്രങ്ങള്‍ പോലെ യഥാര്‍ഥ ജീവിതത്തിലും തപ്സി ബോള്‍ഡാണ്. തനിയ്ക്ക് പറയാനുള്ളത് ആര്‍ക്ക് മുന്നിലു തുറന്ന് പറയാന്‍ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ താരത്തിനെതിര രൂക്ഷ വിമര്‍ശനം ഉയരുകയാണ്. നടിയുടെ പുതിയ ചിത്രമായ തപ്പട് ബഹിഷ്കരിക്കാനുളള ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുകയാണ്.


എന്നാല്‍ ഇതൊന്നു നടിയെ യാതൊരു രീതിയില്‍ പോലും ബാധിച്ചിട്ടില്ല. വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. '' സോഷ്യല്‍ മീഡിയയില്‍ ജോലിയില്ലാത്ത ചില ആളുകള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം നിസാര കാര്യങ്ങള്‍ക്ക് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കാറില്ല. അതുകൊണ്ട് എനിയ്ക്ക് അത്രയേ പറയാനുള്ളൂ എന്ന് തപ്സി വ്യക്തിമാക്കി.


സിനിമയെ കുറിച്ചും താരം പറയുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല. അതിനു താന്‍ ശ്രമിക്കുന്നതുമില്ലെന്നും തപ്സി കൂട്ടിച്ചേര്‍ത്തു. മുല്‍ക്, ആര്‍ട്ടിക്കിള്‍ 15 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് തപ്പട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക