Image

ബജറ്റിലെ അവഗണന: ആലപ്പുഴയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Published on 12 July, 2011
ബജറ്റിലെ അവഗണന: ആലപ്പുഴയില്‍ ഇന്ന്‌ ഹര്‍ത്താല്‍
ആലപ്പുഴ: ബജറ്റില്‍ ആലപ്പുഴയെ അവഗണിച്ചെന്നാരോപിച്ച്‌ സിപിഎമ്മും ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്കു 12 വരെയാണ്‌ ഇടതുമുന്നണി ഹര്‍ത്താല്‍. കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുകയാണെന്നും വാഹനം തടയില്ലെന്നും ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ ബി. രാജശേഖരന്‍ അറിയിച്ചിട്ടുണ്ട്‌. ഹര്‍ത്താലില്‍ നിന്നു പാല്‍, പത്രം, ആശുപത്രി, വിവാഹം, ദീര്‍ഘ ദൂര സര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നു ബിജെപി ജില്ലാ കമ്മിറ്റിയും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക