Image

നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കല്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നു

സന്തോഷ് ഏബ്രഹാം Published on 28 February, 2020
നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കല്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നു
ഫിലഡല്‍ഫിയ: സാഹോദര്യ സ്‌നേഹത്തിന്റെ നഗരമായ ഫിലഡല്‍ഫിയയില്‍ ഫെബ്രുവരി 22-നു ശനിയാഴ്ച ഉത്സവ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ പ്രസ് മീറ്റ് നടന്നു. ന്യൂയോര്‍ക്ക് മലയാളി സോക്കര്‍ ക്ലബ്, ബാള്‍ട്ടിമോര്‍ കില്ലാഡീസ്, ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ ചലഞ്ചേഴ്‌സ്, ഫിലഡല്‍ഫിയ മലയാളി സോക്കര്‍ ക്ലബ് എന്നീ അംഗ സംഘടനകളില്‍ നിന്നുള്ള ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു. പ്രസ് ക്ലബില്‍ വച്ചു ലോഗോ അനാച്ഛാദനവും പത്രസമ്മേളനവും നടന്നു.

ആദ്യത്തെ സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 26,27 തീയതികളില്‍ ബാള്‍ട്ടിമോര്‍ കില്ലാഡീസിന്റെ ആതിഥേയത്വത്തില്‍ നടത്തുന്നതിനുള്ള തീരുമാനം സമ്മേളനത്തില്‍ അറിയിച്ചു.

പത്ര സമ്മേളനത്തില്‍ എന്‍.എ.എം.എസ്.എസ് പ്രസിഡന്റ് സഖറിയ മത്തായി തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളേയും, ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള രൂപരേഖയും വിശദീകരിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സത്യന്റെ സ്മരണ നിലനിര്‍ത്തുന്നതിനു പ്രവാസ മണ്ണിലെ ടൂര്‍ണമെന്റിനു "സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ്' എന്നു നാമകരണം ചെയ്യുന്നതെന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ചത് എന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

സെക്രട്ടറി മാത്യു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജെഫി തോമസ്, ട്രഷറര്‍ ജോസ് ചെറുശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചു. ഫിലാഡല്‍ഫിയ ആഷ്ണല്‍ സോക്കര്‍ ക്ലബ് ആതിഥേയത്വം വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.mamsl.com


വാര്‍ത്ത: സന്തോഷ് ഏബ്രഹാം



നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കല്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നുനോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കല്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നുനോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കല്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നുനോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കല്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക