Image

മാപ്പിന്റെ കിഡ്സ് ആന്‍ഡ് യൂത്ത് വോളണ്ടിയര്‍ ഡേ വന്‍ വിജയമായി

(രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ) Published on 28 February, 2020
മാപ്പിന്റെ  കിഡ്സ് ആന്‍ഡ് യൂത്ത് വോളണ്ടിയര്‍ ഡേ   വന്‍ വിജയമായി
കുട്ടികളിലെ മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനും, കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കിഡ്സ് ആന്‍ഡ് യൂത്ത് വോളണ്ടിയര്‍ ഡേ അറ്റ് മാപ്പ്'  പ്രോഗ്രാം വന്‍ വിജയമായി.

മാപ്പ് പ്രസിഡണ്ട് ശാലൂ പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്, വൈസ് പ്രസിഡണ്ട് തോമസ് ചാണ്ടി, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ അഷിതാ ശ്രീജിത്ത്, സോയാ നായര്‍, അനു സ്‌കറിയാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രോഗ്രാമില്‍ കിന്റര്‍ഗാര്‍ട്ടൻ മുതല്‍ ഹൈസ്‌കൂള്‍ തലത്തില്‍ വരെയുള്ള 32 - ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. കിന്റര്‍ഗാര്‍ട്ടൻ, എലിമെന്ററി, മിഡില്‍ സ്‌ക്കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചന , പെയിന്റിംഗ്, ജപ്പഡി, പസില്‍ ഗെയിമുകള്‍ എന്നിവ കുട്ടികള്‍ക്കേവര്‍ക്കും ഏറെ ആസ്വാദ്യകരമായി. 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലൈബ്രറി കാറ്റലോഗ്, മെമ്പര്‍ഷിപ്പ് ഡാറ്റാബേസ് എന്നിവ അപ്ഡേറ്റ് ചെയ്തു. അനു വര്‍ഗ്ഗീസ്, സൂസന്‍ ശാലു, അനിതാ പണിക്കര്‍ എന്നീ വിമന്‍സ് ഫോറം അംഗങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

സമാപന ചടങ്ങില്‍ പ്രോഗ്രാം സംഘാടകര്‍ കുട്ടികള്‍ക്ക് സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുവാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള വേദിയൊരുക്കി. ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത്, അനു സ്‌കറിയാ, രാജു ശങ്കരത്തില്‍ , അഷിതാ ശ്രീജിത്ത് എന്നിവര്‍ കുട്ടികള്‍ക്കായുള്ള സന്ദേശങ്ങള്‍ നല്‍കി. തുടന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ കമ്മ്യൂണിറ്റി സര്‍വ്വീസ് ക്രെഡിറ്റുകള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .

വിനോദത്തിനും വിജ്ഞാനത്തിനും ആത്മ സന്തോഷത്തിനും വേദിയൊരുക്കിയ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാമിനും വിഭവ സമര്‍ത്ഥമായ അത്താഴത്തിനും ശേഷം കുട്ടികള്‍ , സമ്മറില്‍ കൂട്ടുകാരുമൊത്തു വീണ്ടും വരാം എന്ന്  യാത്രപറഞ്ഞു പടിയിറങ്ങുമ്പോള്‍ അവരോടൊപ്പം വന്ന ഓരോ മാതാപിതാക്കളും മാപ്പ് പ്രവര്‍ത്തകരോട് തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരമൊരു അവസരമൊരുക്കിയതിനുള്ള നന്ദിപറയുവാന്‍ മറന്നില്ല.

കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു വീട്ടില്‍ എത്തി ഹോം വര്‍ക്ക് കഴിഞ്ഞാലുടന്‍ ടീവിയിലേക്കും ഫോണിലേക്കും ശ്രദ്ധതിരിക്കുന്ന ഈ കാലഘട്ടത്തില്‍, അതില്‍നിന്നും വ്യത്യസ്തമായി മാതാപിതാക്കളോടൊപ്പം ചിലവഴിക്കുവാന്‍ കിട്ടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ കുട്ടികളുടെ മാനസീകോല്ലാസത്തിനും, മാനസീക വളര്‍ച്ചയ്ക്കും, സൗഹൃദ ബന്ധങ്ങളുടെ വളര്‍ച്ചയ്ക്കും ഏറെ പ്രയോജനം ചെയ്യുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല എന്ന് മിക്ക മാതാപിതാക്കളും അഭിപ്രായപ്പെട്ടു. പ്രയോജനപ്രദമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാമാസവും വ്യത്യസ്ത പ്രോഗ്രാമുകള്‍ നടത്തുവാന്‍ വിമന്‍സ് ഫോറം തീരുമാനിച്ചു. 

ഏവര്‍ക്കും സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്ത തയ്യാറാക്കിയത്: രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ.
മാപ്പിന്റെ  കിഡ്സ് ആന്‍ഡ് യൂത്ത് വോളണ്ടിയര്‍ ഡേ   വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക