Image

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ആഷിക് അബു ചിത്രത്തില്‍ നായിക റിമ കല്ലിങ്കല്‍

Published on 28 February, 2020
സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ആഷിക് അബു ചിത്രത്തില്‍ നായിക റിമ കല്ലിങ്കല്‍
സംവിധാന സഹായിയും സഹസംവിധായകനുമായി സിനിമയിലെത്തിയ സൗബിന്‍ ഷാഹിര്‍ ചുരുങ്ങിയ സമയത്തിനുളളില്‍ മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറി. നാച്വറല്‍ ആക്ടര്‍ എന്ന വിശേഷണം സൗബിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. സൗബിനും പ്രധാനവേഷത്തിലെത്തിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുകയാണ്.

ട്രാന്‍സിന്റെ വിജയം ആഘോഷിക്കുമ്പോള്‍, അടുത്ത നായകവേഷത്തില്‍ എത്താന്‍ തയ്യാറെടുക്കുകയാണ് സൗബിന്‍. ആഷിക് അബു ചിത്രമായ ഗന്ധര്‍വ്വനിലാണ് സൗബിന്‍ നായകനായി എത്തുന്നത്. ആഷിക് അബു ചിത്രത്തില്‍ ആദ്യമായാണ് സൗബിന്‍ നായക വേഷത്തില്‍ എത്തുന്നത്. റിമ കല്ലിംഗലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും നായകാ-നായകന്മാരാകുന്നത് ആദ്യമാണ്.

മൊഹ്‌സിന്‍ പെരാരിയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആഷിഖ് അബു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 5ന് കൊച്ചിയില്‍ ആരംഭിക്കും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക