Image

കുവൈത്ത് കെഎംസിസി 'മെയ്ക് ഇന്ത്യ' സംഘടിപ്പിച്ചു

Published on 28 February, 2020
കുവൈത്ത് കെഎംസിസി 'മെയ്ക് ഇന്ത്യ' സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തില്‍, കുവൈത്ത് കെഎംസിസി ആര്‍ട്‌സ് വിംഗിന്റെ നേതൃത്വത്തില്‍ 'മെയ്ക് ഇന്ത്യ' സംഘടിപ്പിച്ചു.

വഫ്ര റിസോര്‍ട്ടില്‍ നടന്ന നേതൃ ക്യാമ്പിനോടനുബന്ധിച്ച് ഇന്ത്യയുടെ മനുഷ്യ ഭൂപടം വരച്ച് കൊണ്ടാണ് 'മെയ്ക് ഇന്ത്യ' യാഥാര്‍ഥ്യമാക്കിയത്. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും ആര്‍ട്‌സ് വിംഗ് ചെയര്‍മാനുമായ ഹാരിസ് വള്ളിയോത്ത് പരിപാടി നിയന്ത്രിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് സാഗര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് ഭരണഘടനയുടെ ആമുഖം വായിക്കുകയും മറ്റു ഭാരവാഹികള്‍ അത് ഏറ്റു പറയുകയും ചെയ്തു.

കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ്, ട്രഷറര്‍ എം.ആര്‍. നാസര്‍ മറ്റു സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍, സുബൈര്‍ പാറക്കടവ്, എന്‍.കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കല്‍, മുഷ്താഖ്, ടി.ടി.ഷംസു, റസാഖ് അയ്യൂര്‍, ഉപദേശക സമിതിയംഗങ്ങളായ കുഞ്ഞഹമ്മദ് പേരാമ്പ്ര, ബഷീര്‍ ബാത്ത, സൈനുദ്ദീന്‍ കടിഞ്ഞിമൂല, മുന്‍ കേന്ദ്ര പ്രസിഡന്റ് എ.കെ.മഹ്മൂദ് സാഹിബ് ഉള്‍പ്പെടെയുള്ള വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. ആര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഷാഫി കൊല്ലം, കണ്‍വീനര്‍മാരായ ഇസ്മായില്‍ വള്ളിയോത്ത്, ഇഖ്ബാല്‍ മുറ്റിച്ചൂല്‍,കണ്ണൂര്‍ ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുസ്തഫ ഏഴോം ജില്ലാ- മണ്ഡലം ആര്‍ട്‌സ് വിംഗ് നേതാക്കളായ ഷഫീഖ് വള്ളിക്കുന്ന്, സലീം നിലമ്പൂര്‍ തുടങ്ങിയവര്‍ പരിപാടി ഏകോപിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക