Image

ത്രില്ലടിപ്പിക്കാന്‍ ഫോറന്‍സിക്‌ വരുന്നു

Published on 28 February, 2020
 ത്രില്ലടിപ്പിക്കാന്‍ ഫോറന്‍സിക്‌ വരുന്നു

ടൊവിനോ തോമസും മംമ്‌ത മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്ന നവാഗതരായ അഖില്‍ പോള്‍, അനസ്‌ ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ഫോറന്‍സിക്കിന്റെ അമേരിക്കന്‍ റിലീസ്‌ ഫെബ്രുവരി 28, 29 തീയതികളില്‍ നടക്കുന്നു.

 ഏറെ ദുരൂഹതയും അത്യന്തം ത്രില്ലുങ്ങുമായുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പ്രമേയമാണ്‌ ഈ സിനിമയുടെ ഇതിവൃത്തം. ഒരു ഫോറന്‍സിക്‌ സര്‍ജന്റെ ജീവിതകഥയെ പ്രമേയമാക്കിയാണ്‌ ചിത്രം എത്തുന്നത്‌.

ഒരു കുറ്റ കൃത്യത്തിന്റെ ശാസ്‌ത്രം എന്ന വിവരണത്തോടെയാണ്‌ ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ മുന്‍പ്‌ പങ്കുവച്ചത്‌.

 ഫോറന്‍സിക്‌ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്‌ ടൊവിനോ എത്തുന്നത്‌. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ്‌ ചിത്രത്തില്‍ ടൊവിനോയുടെ പേര്‌. ചിത്രത്തില്‍ കമ്മീഷ്‌ണറായ റിതിക സേവ്യര്‍ ഐപിഎസ്‌ എന്ന കഥാപാത്രമായാണ്‌ മംമ്‌ത എത്തുന്നത്‌.

അഖില്‍ പോളും അനസ്‌ ഖാനും ചേര്‍ന്നാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടൊവിനോയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. കാസ്റ്റിങ്‌ കോള്‍ വഴി തെരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ്‌ ചിത്രത്തിലുള്ളത്‌.

നെവിസ്‌ സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ്‌ പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. 

അഖില്‍ ജോര്‍ജാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്‌. ജെയ്‌ക്‌സ്‌ ബിജോയ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്രം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്‌ മിഡാസ്‌ ഗ്രൂപ്പാണ്‌.

ഈ ചിത്രത്തിന്‍റെ അമേരിക്കയിലെ റിലീസ്‌ സെന്ററുകളും സമയവും അറിയുന്നതിനായി സന്ദര്‍ശിക്കുക; www.midasent.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക