തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു നടി ശ്രുതി ഹാസന്‍. അതിനിടെ താരപുത്രി ഒരു പ്രണയത്തിലായിരുന്നെങ്കിലും അത് വേര്‍ പിരിഞ്ഞത് വലിയ വാര്‍ത്ത ആയിരുന്നു. ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന ശ്രുതി താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
നേരത്തെ പങ്കുവെച്ച ഒരു പോസ്റ്റിന്റെ ചുവടു പിടിച്ചാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാന്‍. എന്റെ ശരീരത്തെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ തന്നെ ബാധിക്കാറില്ല. എന്നാല്‍ അവള്‍ മെലിഞ്ഞതാണ്, അവള്‍ വളരെ തടിച്ചിയാണ് എന്നൊക്കെ നിരന്തരമായി വരുന്ന അഭിപ്രായങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ഈ രണ്ട് ചിത്രങ്ങള്‍ മൂന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ എടുത്തതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളോട് വര്‍ഷങ്ങളായി ഞാന്‍ മാനസികമായും ശാരീരികമായും പോരാടുകയാണ്. ആ വേദന ചെറുതല്ല. ശാരീരിക മാറ്റവും ചെറുതല്ല. പക്ഷേ ഏറ്റവും എളുപ്പം എന്റെ ആ യാത്ര പങ്കുവെക്കുന്നതാണ്. ഇതെന്റെ ജീവിതവും ഇതെന്റെ മുഖവുമാണെന്ന് ഞാന്‍ സന്തോഷത്തോടെ പറയുന്നു.
ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. അത് തുറന്ന് പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. ഞാന്‍ അതിനെ പ്രമോട്ട് ചെയ്യുകയോ, അതിന് എതിരായിട്ടോ അല്ല. ഇത് ഞാന്‍ തിരഞ്ഞെടുത്ത ജീവിതമാണ്. നമുക്ക് മറ്റുള്ളവരോടും ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം എന്താണെന്ന് വെച്ചാല്‍ മാറ്റങ്ങള്‍ അംഗീകരിക്കുകയാണ്. ഞാന്‍ ഓരോ ദിവസവും കുറച്ച് കൂടി എന്നെ സ്‌നേഹിക്കാന്‍ പഠിക്കുന്നു എന്നും ശ്രുതി പറയുന്നു