കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളിയുടെ ആത്മഹത്യാശ്രമത്തില്‍ കസബ പോലീസ് കേസെടുത്തു . ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ ഗൂഢനീക്കമുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ജയില്‍ സൂപ്രണ്ട് കസബ പൊലീസിന് പരാതി നല്‍കിയത്. ഐപിസി 309 പ്രകാരം ആത്മഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത് .
അതേസമയം ,ഇത്തരം സംഭവങ്ങള്‍ ജയിലില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു . ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .