Image

ലക്ഷ്മി ശ്രീധരന്‍ സാള്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

പി.പി. ചെറിയാന്‍ Published on 28 February, 2020
ലക്ഷ്മി ശ്രീധരന്‍ സാള്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ക്യാപിറ്റോള്‍ ഹില്‍(വാഷിംഗ്ടണ്‍): സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ്ങ് റ്റുഗെതര്‍(South Assian Americans Leading Together) പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ലക്ഷ്മി ശ്രീധരനെ നിയമിച്ചതായി ഓര്‍ഗനൈസേഷന്റെ പത്രകുറിപ്പില്‍ പറയുന്നു.
സമൂഹത്തില്‍ തുല്യ നീതിക്കുവേണ്ടി പോരാടുന്ന സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി സംഘടനയായ സാള്‍ട്ടിന്റെ(Salt) ദേശീയ നയരൂപീകരണ സമിതിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ലക്ഷ്മി.

സാള്‍ട്ടിന്റെ പുതിയ അദ്ധ്യക്ഷനായി സിംറാന്‍ നൂറിനേയും തിരഞ്ഞെടുത്തു.
കഴിഞ്ഞ നാലു വര്‍ഷമായി ഇമ്മിഗ്രേഷനെ കുറിച്ച് സമഗ്രമായി പഠനം നടത്തിവരികയും, വംശീയ ലഹളകളെ എങ്ങനെ നേരിടണമെന്നുള്ളതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്ത ലക്ഷ്മി ശ്രീധരന്‍ ദേശീയ തലത്തിലും, ഏഷ്യന്‍ കമ്മ്യൂണിറ്റിയിലും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ലൂസിയാനയില്‍ വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയ കത്രീനക്കുശേഷം ന്യൂ ഓര്‍ലിയന്‍സില്‍ ആറു വര്‍ഷം താമസിച്ചു ദുരിതബാധിതരെ സഹായിക്കുന്നതിനും, പുനരുദ്ധാരണത്തിനും നേതൃത്വം കൊടുക്കുവാന്‍ ലക്ഷ്മി സന്നദ്ധയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, മാസ്സച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു ഇവര്‍ നല്ലൊര സംഘാടക കൂടിയാണ്.

ലക്ഷ്മി ശ്രീധരന്‍ സാള്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക