Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് ഉന്നത വിജയം

ജോര്‍ജ് കറുത്തേടത്ത് Published on 27 February, 2020
അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് ഉന്നത വിജയം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴില്‍ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്കൂളിലെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വളരെ അടുക്കും ചിട്ടയുമായി ഭദ്രാസനത്തില്‍ നടത്തപ്പെട്ട ഈ പരീക്ഷയ്ക്ക് വിവിധ സ്കൂളുകളില്‍ നിന്നുമായി 117 പേര്‍ ഹാജരായി. 90 ശതമാനത്തിലധികം മാര്‍ക്കോടുകൂടി 24 കുട്ടികള്‍ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കുകയും 80 ശതമാനത്തിലധികം മാര്‍ക്കോടൂകൂടി 23 കുട്ടികള്‍ ഹോണേഴ്‌സിനു അര്‍ഹരാകുകയും ചെയ്തു.

ജോയല്‍ ജോസഫ്, ജൂലിയ അജിത്, എവിറ്റാ ജോര്‍ജ്, റോണി ബിജു, ജൊയാന തോമസണ്‍ (എല്ലാവരും സെന്റ് മേരീസ് ചര്‍ച്ച്, ലിന്‍ബ്രൂക്ക്), ജോഷ്വാ മാര്‍ക്കോസ് (സെന്റ് ജോര്‍ജ് ചര്‍ച്ച് ന്യൂസിറ്റി), ഡയലന്‍ ജേക്കബ്, അബ്രഹാം യല്‍ദോ (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫിലാഡല്‍ഫിയ), ആരോണ്‍ അലക്‌സാണ്ടര്‍ (സെന്റ് മേരീസ് ചര്‍ച്ച് കോളജ് പാര്‍ക്ക്), ഇമാ മാത്യു (സെന്റ് ജോര്‍ജ് ചര്‍ച്ച് കാര്‍ട്ടറൈറ്റ്), ആനിമോള്‍ സുനില്‍ (സെന്റ് മേരീസ് ചര്‍ച്ച് അറ്റ്‌ലാന്റാ), അനീഷാ ജോഷി (മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് താമ്പാ), നോയല്‍ ഏലിയാസ് (സെന്റ് തോമസ് ചര്‍ച്ച് ഓസ്റ്റിന്‍), എലിസാ ജോര്‍ജ്, മറിയ ജോര്‍ജ് (സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍), സൗമ്യ തോമസ്, സിറിള്‍ ജിജോ, ജസ്‌ലിന്‍ ജോഷ്വാ (സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് കത്തീഡ്രല്‍ ഡാളസ്), റൂഹാ അലക്‌സാണ്ടര്‍ (സെന്റ് മേരീസ് ചര്‍ച്ച് ഡാളസ്), അലിന മേറി, നയന ഷെറി, അനഖ വര്‍ഗീസ് (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പിയോനിക്‌സ്), ഹന്ന തോമസ് (സെന്റ് മേരീസ് ചര്‍ച്ച് സാന്‍ഫ്രാന്‍സിസ്‌കോ), ബീറ്റല്‍ ബിജു (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് നോര്‍ത്ത് ലെയ്ക്) എന്നിവരാണ് ഡിസ്റ്റിംഗ്ഷന് അര്‍ഹരായവര്‍.

കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലൂടെ കൃത്യ സമയത്തുതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സാധിച്ചത് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടത്തിലും, റവ.ഫാ. തോമസ് കോര (വൈസ് പ്രസിഡന്റ്), പരീക്ഷാവിഭാഗം ഡയറക്ടര്‍ സ്മിതാ പോള്‍, ജസ്റ്റിന്‍ മാത്യു (ഡയറക്ടര്‍ റീജിയന്‍ -1), ഷാനാ ജോഷ്വാ (ഡയറക്ടര്‍ റീജിയന്‍ 2), ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (മുന്‍ സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍), ജെയിംസ് ജോര്‍ജ് (മുന്‍ പരീക്ഷാ വിഭാഗം ഡയറക്ടര്‍)എന്നിവരുടെ നേതൃത്വത്തിലുമായി റീജിയനിലെ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടു മാത്രമാണെന്നു സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ജീത്ത് തോമസ് അഭിപ്രായപ്പെട്ടു.

ഭദ്രാസനത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും വരും തലമുറയെ സത്യാവിശ്വാസം പഠിപ്പിക്കുന്നതിനും സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം നിര്‍വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്നും ഉന്നത വിജയം കരസ്ഥമാക്കി വിജയിച്ച വിദ്യാര്‍ത്ഥികളേയും, അവരുടെ മാതാപിതാക്കളേയും അഭിനന്ദിക്കുന്നതായും, വിജയത്തിന്റെ ശില്പികളായ അധ്യാപകരോടും മറ്റു പ്രവര്‍ത്തകരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഇടവക മെത്രാപ്പോലീത്ത അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ നിന്നും പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക