Image

ഡല്‍ഹി വംശഹത്യ : ഭരണകൂടം നിസംഗത വെടിയണം

Published on 27 February, 2020
ഡല്‍ഹി വംശഹത്യ : ഭരണകൂടം നിസംഗത വെടിയണം


മനാമ: ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ് ലിംകളെ തിരഞ്ഞുപിടിച്ചു സംഘ്പരിവാര്‍ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോള്‍ ഭരണകൂടം മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ് കെ എസ് എസ് എഫ് കാന്പസ് വിംഗ്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അക്രമികള്‍ക്ക് കൂട്ടു നില്‍ക്കുന്ന പോലീസിനെ നിലയ്ക്ക് നിര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. ഡല്‍ഹിലയിലെ സമാധാനം പുനഃസ്ഥാപിക്കാനും പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ഡല്‍ഹി സര്‍ക്കാര്‍ ഇടപെടണമെന്നും കാന്പസ് വിംഗ് ആവശ്യപ്പെട്ടു.

റിയാസ് വെളിമുക്ക്, റഷീദ് മീനാര്‍ക്കുഴി, ഷഹരി വാഴക്കാട്, യാസീന്‍ വാളകുളം, ഫാരിസ്, ബാസിത്ത് മുസ് ലിയാരങ്ങാടി, അസ്ഹര്‍ യാലീന്‍, ബാസിത്ത് പിണറായി, യാസര്‍ എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക