Image

വാട്‌സ് ആപ്പില്‍ സുരക്ഷാ വീഴ്ച: അറുപതിനായിരം ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യം

Published on 27 February, 2020
 വാട്‌സ് ആപ്പില്‍ സുരക്ഷാ വീഴ്ച: അറുപതിനായിരം ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യം
ബര്‍ലിന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട് പുതിയ സുരക്ഷാ വീഴ്ച പുറത്തുവന്നു. അറുപതിനായിരത്തിലധികം സ്വകാര്യ ഗ്രൂപ്പുകളിലേക്കുള്ള ലിങ്ക് ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണെന്നാണ് വെളിപ്പെടുത്തല്‍.

ഗൂഗ്‌ളില്‍ നിന്ന് ഇത്തരം ലിങ്കുകള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു എന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും ഇവ ഇപ്പോഴും അനായാസം എടുക്കാവുന്ന അവസ്ഥയില്‍ തുടരുന്നു എന്നാണ് വ്യക്തമാകുന്നത്. ലളിതമായ ഗൂഗ്ള്‍ സെര്‍ച്ച് ഉപയോഗിച്ച് ഇവയിലെത്താനും സാധിക്കും.

അറുപതിനായിരത്തിലധികം ലിങ്കുകളില്‍ ആയിരത്തോളം പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഇതില്‍ 427 എണ്ണവും വളരെ സജീവമായി തുടരുന്നവയാണെന്നും വ്യക്തമായി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാതെ തന്നെ ടൈട്ടിലും ഡിസ്‌ക്രിപ്ഷനും ചിത്രങ്ങളും ഫോണ്‍ നമ്പുറകളുമെല്ലാം ലഭ്യവുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക