Image

സാബു കെ ജേക്കബിനു ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 February, 2020
സാബു കെ ജേക്കബിനു  ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി
കോണ്‍ഗ്രസ് നേതാ വും പിറവം നഗര പിതാവും,കേരള മുനിസിപ്പാലിറ്റി  അസ്സോസിയേഷിന്‍റെ സെക്രെട്ടറിയും  ആയ  സാബു കെ ജേക്കബിനു പിറവം അസോസിയേഷനും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂ യോര്‍ക്ക് ചാപ്റ്ററും   സംയുകതമായി ന്യൂ റോഷലിലെ ഷെര്‍ലിസ് റെസ്‌റ്റോറന്റില്‍ വെച്ച് വന്‍പിച്ച സ്വികരണം നല്‍കി.  ഭാര്യ പ്രീതി ജേക്കബിനൊപ്പമാണ്  സാബു  ജേക്കബ് യോഗത്തില്‍ പങ്കെടുത്തത്.

ബാബു തുമ്പയില്‍ ആമുഖ പ്രസംഗം നടത്തി , സാബുജേക്കബിനെയും ഭാര്യ പ്രീതി ജേക്കബിനെയും സദസിന് പരിചയപ്പെടുത്തി. പിറവം നേറ്റീവ് അസോസിയേഷന്റെ സെക്രട്ടറി ഷാജി ഏലിയാസ്   ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി. .ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍  പ്രസിഡന്റ്  ജോയി ഇട്ടന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

പിറവം  നഗര പിതാവ്   എന്നതിനേക്കാള്‍ ഉപരി എന്റെ നല്ല ഒരു സുഹൃത്തുകൂടിയാണ്  സാബു കെ ജേക്കബ്. മറ്റു പല രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി  സാബുജേക്കബ് എന്നും  ജനങ്ങളോട് ഒത്തുനിന്ന്  പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.   ജാതി മത, രാഷ്ട്രീയ വ്യത്യസം നോക്കാതെ സൗഹൃദം സൂക്ഷിക്കാനുള്ള സാബുവിന്റെ പ്രവര്‍ത്തന രീതി പ്രശംസനീയമാണ്. പിറവത്തിന്റെ അവസാന പഞ്ചായത്തു പ്രസിഡന്റും ആദ്യത്തെ നഗര പിതാവുമകനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു എന്നത് കൊണ്ട്  അദ്ദേഹം എന്നും പിറവത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിരിക്കുമെന്നും ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാന എക്‌സി.വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ തോമസ് കോശി, ജോസ് കടപ്പുറം(കൈരളി ടിവി )  ഫൊക്കാന വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ഫൊക്കാന ജോയിന്റ് ട്രഷര്‍ ഷീല ജോസഫ്, ഷെവലിയാര്‍ ജോര്‍ജ് പടിയേടത്തു, സക്കറിയ പേരിയപ്പറും, മത്തായി ചാക്കോ (Lions Club District Governor)മുന്‍ ഫൊക്കാന സെക്രട്ടറി ടെറന്‍സണ്‍ തോമസ്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ .ജി . ജനാര്‍ദ്ദനന്‍ , ബിനോയി തേനാശ്ശേരി,ബെന്നി തോമസ്   എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

സാബു കെ ജേക്കബ്  തന്റെ പ്രസംഗത്തില്‍   നഗര പിതാവ് എന്ന രീതിയില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ചെയ്ത  കാര്യങ്ങള്‍ അക്കമിട്ടു   ന്യൂയോര്‍ക്കിലുള്ള  നാട്ടുകാരോട്  വിവരിച്ചു.

ബാബു തുമ്പയില്‍  ഇതില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.  കുറഞ്ഞ കാലത്തിനുള്ളില്‍ സാബു കെ ജേക്കബിനു പിറവത്തെ ജനങ്ങളുടെ പ്രിയങ്കരനാവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും , കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് ചെയ്യുന്നു  എന്നതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാബു കെ ജേക്കബിനു  ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി  സാബു കെ ജേക്കബിനു  ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി  സാബു കെ ജേക്കബിനു  ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി  സാബു കെ ജേക്കബിനു  ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി  സാബു കെ ജേക്കബിനു  ന്യൂയോര്‍ക്കില്‍ വന്‍പിച്ച സ്വികരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക