Image

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ലോക മലയാളി സമ്മിറ്റ് ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍

ജീമോന്‍ റാന്നി Published on 27 February, 2020
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ലോക മലയാളി സമ്മിറ്റ്  ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍
ഹ്യൂസ്റ്റണ്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക മലയാളി സമ്മിറ്റ്  2020 ഹൂസ്റ്റണ്‍ പ്ലാന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേഖലയായ ഗ്രീന്‍വേ പ്ലാസയുടെ അഭിമാനമായ ഹ്യൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ച് മെയ്  1 മുതല്‍ 3 വരെ  നടത്തപ്പെടുന്നു . ലോക മലയാളി സമ്മിറ്റില്‍ പ്രമുഖ പ്രവാസി സംഘടന നേതാക്കള്‍ പങ്കെടുക്കുന്ന പ്രവാസി കോണ്‍ക്ലേവ് , ഇന്റര്‍ നാഷണല്‍ ബിസിനസ് മീറ്റ് , സില്‍വര്‍ ജൂബിലി സംഗമം ,അമേരിക്ക റീജിയന്‍ ദ്വിവത്സര കോണ്‍ഫ്രന്‍സ്, സെമിനാറുകള്‍ ,ശില്പശാലകള്‍ ,സംവാദം ,അവാര്‍ഡ് വിതരണം ,കള്‍ച്ചറല്‍ പരേഡ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു .ഇന്ത്യയില്‍  നിന്നുള്ള ജനപ്രതിനിധികള്‍,സാമുഹികസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ,മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ ,സിനിമ പ്രവര്‍ത്തകര്‍ എന്നിവര്‍ അതിഥി കളായി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും .ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നും അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നും 500ല്‍പ്പരം പ്രതിനിധികള്‍  കോണ്‍ഫ്രന്‍സില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കും .

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ ചെയര്‍മാനായും അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കുടല്‍ ജനറല്‍ കണ്‍വീനറായും  ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് ജോമോന്‍ ഇടയാടി കണ്‍വീനറായും  ഹരി നമ്പൂതിരി ചീഫ് കോര്‍ഡിനേറ്ററായും  സ്വാഗതസംഘം രൂപികരിച്ചു.

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു , അമേരിക്ക റീജിയന്‍ അഡ്വൈസറി ചെയര്‍ മാന്‍ ചാക്കോ കോയിക്കലേത്ത് , ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ തങ്കം അരവിന്ദ്  എന്നിവര്‍ രക്ഷാധികാരികളായിരിക്കും. 

എല്‍ദോ പീറ്റര്‍, സുധീര്‍ നമ്പ്യാര്‍  കോണ്‍ഫ്രന്‍സ് സെക്രട്ടറി മാരായും ,കോശി ഉമ്മന്‍ , ജേക്കബ്ബ് കുടശ്ശനാട്  എന്നിവര്‍ വൈസ് ചെയര്‍ മാന്‍മാരായും
ഫിലിപ്പ് മാരേട്ട് , ബാബു ചാക്കോ സൈമണ്‍ വാളച്ചെരില്‍ , ഫ്രിക്‌സി മോന്‍ മൈക്കിള്‍,ജോണ്‍ ഉമ്മന്‍ , റയിനാ റോക്ക് ,  ആന്‍ഡ്രൂ ജേക്കബ്ബ് , ലക്ഷ്മി പീറ്റര്‍ ,  ജോണ്‍ ഡബ്ല്യൂ വര്‍ഗീസ് , മാത്യു മുണ്ടക്കല്‍ ,ബാബു മാത്യ , ജെയിംസ് വാരിക്കാട് , പ്രകാശ് ജോസഫ് , അനില്‍ അഗസ്റ്റിന്‍ , പിന്റോ കണ്ണമ്പള്ളി, മോഹന്‍ കുമാര്‍,
ഗോപിനാഥന്‍ , വര്‍ഗീസ് .കെ വര്‍ഗീസ് , ഈപ്പന്‍ ജോര്‍ജ്ജ് , റെനി കവലയില്‍ ,തോമസ് സ്റ്റീഫന്‍ , പൊന്നു പിള്ള , മാത്യു വൈരമണ്‍ , ജിന്‍സ് മാത്യു കിഴക്കേതില്‍ ,രജനീഷ് ബാബു , എബി ജോണ്‍, സിസിലി ജോയി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കുന്ന കോണ്‍ഫ്രന്‍സിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് കോണ്‍ഫ്രന്‍സ് കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. അതിഥികള്‍ക്ക് ഏറെ സൗകര്യപ്രദമായ ഹോട്ടലാണ് ഇത്. ഹൂസ്റ്റണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളായ റിവര്‍ ഓക്‌സ്, മെമ്മോറിയല്‍ എന്നിവ ഈ ഹോട്ടലിനു സമീപമാണ്. മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പ്രദര്‍ശനങ്ങള്‍, ലൈവ് മ്യൂസിക്, രാത്രി ജീവിതം, ഹ്യൂസ്റ്റണ്‍ ഡൗണ്‍ടൗണിലെ സതേണ്‍പ്രചോദിത പാചകരീതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം.

ഹില്‍ട്ടണ്‍ ഹോട്ടല്‍ ഹ്യൂസ്റ്റണ്‍ഗ്രീന്‍വേ പ്ലാസയിലെ ഡബിള്‍ട്രീയില്‍ താമസിച്ചു പരിസരവും, ആധുനിക സൗകര്യങ്ങളും ടെക്‌സസിന്റെ ഊഷ്മളമായ സ്വാഗതവും ആസ്വദിക്കാന്‍ അതിഥികള്‍ക്ക് സാധിക്കും. ഇത് ദൂരെനിന്നെത്തുന്നവര്‍ക്ക് പുത്തന്‍അനുഭവമായിരിക്കും.

ഹോട്ടലില്‍നിന്ന് ഡൗണ്‍ടൗണിലേക്കും ഗലേരിയയിലേക്കും പ്രവേശിക്കാം. ഷോപ്പിംഗ്, റെസ്‌റ്റോറന്റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഗലേരിയയില്‍ ലഭിക്കും. ഡൗണ്‍ടൗണ്‍ ആകാശത്തിന്റെയും റിവര്‍ ഓക്ക്‌സിന്റെയും കാഴ്ചകള്‍ നല്‍കുന്ന ഫ്‌ളോര്‍ടുസീലിംഗ് വിന്‍ഡോകള്‍ ഹോട്ടലിന്റെ പ്രത്യേകതയാണ്. പ്ലഷ് ഫര്‍ണിഷിംഗ്, ഗ്രാനൈറ്റ് വാനിറ്റികളുള്ള ആഡംബര കുളിമുറി എന്നിവ ഉള്‍പ്പെടുന്നതാണു മുറികള്‍. 24മണിക്കൂര്‍ ആധുനിക ഫിറ്റ്‌നസ് സെന്റര്‍, ഹീറ്റഡ് ഔട്ട്‌ഡോര്‍ പൂള്‍, ഓണ്‍സൈറ്റ് റെസ്‌റ്റോറന്റുകള്‍ എന്നിവയും ഇവിടെയുണ്ട്. 
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ലോക മലയാളി സമ്മിറ്റ്  ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ലോക മലയാളി സമ്മിറ്റ്  ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ലോക മലയാളി സമ്മിറ്റ്  ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ലോക മലയാളി സമ്മിറ്റ്  ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക