പൃഥ്വിരാജിന്റെ സ്വപ്ന പ്രൊജക്ടായ ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. നജീബിനായി 30 കിലോയോളം കുറച്ച് മെലിഞ്ഞുണങ്ങിയ പൃഥ്വിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്നുമാസം സിനിമയില്‍ നിന്ന് അവധിയെടുത്താണ് താരം ഈ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. എന്നാല്‍ പൃഥ്വിയുടെ ഇപ്പോഴത്തെ മേക്കോവര്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ് താരമിപ്പോള്‍.
അയ്യപ്പനും കോശിയിലെ കഥാപാത്രം കോശിയുടെ പകുതി വണ്ണം പോലുമില്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. മെലിഞ്ഞതിനൊപ്പം താരം താടിയും മുടിയും നീട്ടി വളര്‍ത്തുന്നുമുണ്ട്. താരത്തിന്റെ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തീരെ മെലിഞ്ഞ അവസ്ഥയിലാണ് താരം ഇപ്പോള്‍. സ്വന്തം ആരോഗ്യം കളഞ്ഞുള്ള ഇത്രയും ഡെഡിക്കേഷന് വേണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതം ഒരുക്കുന്നത് ബ്ലസ്സിയാണ്. അമല പോളാണ് നായിക.