Image

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ; ഏപ്രില്‍ മാസത്തില്‍ ഉണ്ടായേക്കുമെന്ന് ടീക്കാറാം മീണ

Published on 26 February, 2020
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ; ഏപ്രില്‍ മാസത്തില്‍ ഉണ്ടായേക്കുമെന്ന് ടീക്കാറാം മീണ
ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടക്കാനിടയുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത ഇല്ല. അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്നത്. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആണ്. ഏത് സമയത്ത് ഉപതിരഞ്ഞെടുപ്പ് വന്നാലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ടിക്കാറം മീണ പറഞ്ഞു. 

മുന്‍ മന്ത്രിയും എം എല്‍ എയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ പ്രാധാന്യമാണ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും കല്‍പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക