Image

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പാലിനും പച്ചക്കറിക്കും തീവില

Published on 26 February, 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പാലിനും പച്ചക്കറിക്കും തീവില
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ലഭിക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. ലഭ്യമായവയുടെ വില കുത്തനെ കൂടുകയും ചെയ്തു.   സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, നൂറിലാഹി, യമുന വിഹാര്‍ എന്നീ മേഖലകളിലെ പല വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. തുറന്നുപ്രവര്‍ത്തിക്കുന്നവയില്‍ സാധനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിറ്റുപോവുന്നു. പച്ചക്കറിയും പാലും ഗോതമ്പും തുടങ്ങിയ സാധനങ്ങള്‍ക്ക് ഇരട്ടിവിലയോളമാണ് വ്യാപാരികള്‍ ഈടാക്കുന്നത്. 

സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായി ഈ മേഖലകളില്‍ കൂട്ടം കൂടുന്നതിന് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 27 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം ഉയര്‍ത്തിയ ഭീതിയെത്തുടര്‍ന്ന് മറ്റ് മേഖലകളില്‍ നിന്നുള്ള കച്ചവടക്കാരും ഈ മേഖലയിലേക്ക് വരാന്‍ മടിക്കുകയാണ്. ദൂരപ്രദേശങ്ങളിലേക്ക് പോയാണ് ആളുകളില്‍ പലരും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക