Image

ഗുരുവായൂര്‍ പദ്മനാഭന്‍ ചരിഞ്ഞു

Published on 26 February, 2020
ഗുരുവായൂര്‍ പദ്മനാഭന്‍ ചരിഞ്ഞു
ഗുരുവായൂര്‍: പൂരപ്പറമ്ബിലെ സൂപ്പര്‍സ്റ്റാര്‍ ഗുരുവായൂര്‍ പദ്മനാഭന്‍ ചരിഞ്ഞു. പ്രായാധിക്യസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 84 വയസായിരുന്നു.

1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്മനാഭനെ നടക്കിരുത്തുന്നത്. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്ബേറ്റി. നിലമ്ബൂര്‍ കാടുകളില്‍ പിറന്ന ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത്.

14-ാം വയസ്സില്‍ പദ്മനാഭന്‍ ഗുരുവായൂരെത്തി. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ ഏക്കം (തുക).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക