Image

ഡെല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി; സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

Published on 26 February, 2020
ഡെല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി; സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: ( 26.02.2020) ഡെല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. സീലംപുര്‍ അടക്കമുള്ള മേഖലകളില്‍ ബുധനാഴ്ചയും അക്രമികള്‍ കടകള്‍ക്ക് തീ വെച്ചു. നിരവധിയിടങ്ങളില്‍ സംഘര്‍ഷത്തിന് അയവുണ്ട്. അതേസമയം ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. അക്രമത്തില്‍ പരിക്കേറ്റ് 185 പേരാണ് ചികിത്സയിലുള്ളത്.

ഡെല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഡെല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്നും എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്ര. സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക