Image

പേതൃത്തായും, മര്‍ഡി ഗ്രാസും പിന്നെ വിഭൂതിതിരുനാളും (ജോസ് മാളേയ്ക്കല്‍)

Published on 25 February, 2020
പേതൃത്തായും, മര്‍ഡി ഗ്രാസും പിന്നെ വിഭൂതിതിരുനാളും (ജോസ് മാളേയ്ക്കല്‍)
ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. എന്നു മുതലാണ് നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തില്‍ പാശ്ചാത്യ സഭകളുടെയും, പൗരസ്ത്യസഭകളുടെയും പാരമ്പര്യങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുമാത്രം. ലത്തീന്‍ റീത്തുള്‍പ്പെടെയുള്ള പാശ്ചാത്യകത്തോലിക്കാ സഭകളും, കത്തോലിക്കരല്ലാത്ത മറ്റുപാശ്ചാത്യ ക്രൈസ്തവസഭാ വിഭാഗങ്ങളും വിഭൂതിബുധന്‍ മുതല്‍ പെസഹാവ്യാഴാഴ്ച്ച വരെ 40 ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ പൗരസ്ത്യ പാരമ്പര്യത്തില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള സുറിയാനി ക്രിസ്ത്യാനികള്‍ അതിനേക്കാള്‍ 25% കൂടുതല്‍ ദിനങ്ങള്‍, അതായത് 50 ദിവസം പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ഉപവാസത്തിലും, ദാനധര്‍മ്മത്തിലുമായി ചെലവഴിക്കുന്നു. ‘പേതൃത്താ’ ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 23) അര്‍ദ്ധരാത്രിമുതല്‍ നോണ്‍ സ്റ്റോപ്പായി പ്രത്യാശയുടെയും, പ്രകാശത്തിന്റെയും തിരുനാളായ ഈസറ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ സുറിയാനി ക്രൈസ്തവര്‍ അമ്പതുദിവസത്തെ നോമ്പാചരിക്കുന്നു.

വിഭൂതിബുധന്‍ മുതല്‍ പെസഹാവ്യാഴാഴ്ച്ച വരെയുള്ള 46 ദിവസങ്ങളില്‍ ഇടയ്ക്കുവരുന്ന 6 ഞായറാഴ്ച്ചകള്‍ ഒഴിച്ചുള്ള 40 ദിവസങ്ങളാണ് ലത്തീന്‍ റീത്തിലും, മിക്ക പാശ്ചാത്യ ക്രൈസ്തവ വിഭാഗങ്ങളിലും നോമ്പാചരണം നടത്തുന്നത്. ഞായറാഴ്ച്ചകള്‍ കര്‍ത്താവിന്റെ ഉത്ഥാനത്തെ അëസ്മരിക്കാനുള്ള ഫീസ്റ്റ് ഡേയ്‌സ് ആയതിനാലാണ് ലത്തീന്‍ ക്രമത്തില്‍ ഞായറാഴ്ച്ചകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികള്‍ 50 ദിവസത്തെ നോമ്പു തുടങ്ങുന്ന തിങ്കളാഴ്ച്ചയ്ക്ക് മുന്‍പുവരുന്ന ഞായറഴ്ച്ച പേത്രത്താ ആയി ആഘോഷിക്കുന്നു. ഈ വര്‍ഷം അത് ഞായറാഴ്ച്ച ആയിരുന്നു. നോമ്പിന്റെ 50 ദിനങ്ങളിലും മല്‍സ്യമാംസാദികള്‍ വെടിയുന്നതിനാല്‍ അതിനുള്ള തയാറെടുപ്പായി മാംസവും, മല്‍സ്യവും, മറ്റു കൊഴുപ്പുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും വയറുനിറച്ച് കഴിച്ച് നോമ്പാചരണത്തിന് തയാറെടുക്കുന്നു. നോമ്പുദിനങ്ങളില്‍ നാം ഇഷ്ടപ്പെട്ട എന്തൊക്കെ ഭക്ഷണസാധനങ്ങളാണോ വര്‍ജിക്കുന്നത് അതെല്ലാം നോമ്പിന് മുന്‍പായി ഒന്നുകൂടി കഴിച്ച് ആശ തീര്‍ ക്കുന്നു പേത്രത്താ ആഘോഷത്തിലൂടെ.

സുറിയാനിക്രിസ്ത്യാനികളുടെ ‘പേതൃത്താ’ ആഘോഷത്തിനു സമാനമാണ് പാശ്ചാത്യപാരമ്പര്യമായ ഷ്രോവ് റ്റിയൂസ്‌ഡേ അഥവാ ഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷം. പാശ്ചാത്യ പാരമ്പര്യത്തില്‍ നോമ്പു തുടങ്ങുന്ന ആഷ് വെന്‍സ്‌ഡേയ്ക്ക് (വിഭൂതിബുധന്‍) തൊട്ടുമുന്‍പുവരുന്ന ചൊവ്വാഴ്ച്ചയെ ആണ് ഷ്രോവ് ചൊവ്വാഴ്ച്ച അഥവാ ഫാറ്റ് ചൊവ്വാഴ്ച്ച എന്നു പറയുന്നത്. നോമ്പിന്റെ തലേദിവസംവരെ ഫാറ്റ് അഥവാ കൊഴുപ്പുകള്‍ അടങ്ങിയ മല്‍സ്യമാംസാദികള്‍ ഉള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം ഉല്‍സവതിമിര്‍പ്പോടെ കഴിച്ച് രസിക്കുക എന്നതാണ് ഫാറ്റ് റ്റിയൂസ്‌ഡേയില്‍ ചെയ്യുന്നത്. മുട്ടയും, പാലും, പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന പാന്‍ കേക്ക് ഫാറ്റ് റ്റിയൂസ്‌ഡേയിലെ ഒരു വിശേഷാല്‍ വിഭവം തന്നെ. പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന പാന്‍ കേക്കുകളും, ഡോണറ്റുകളും വില്‍ക്കുന്ന കടകളില്‍ അന്നു വലിയ തിരക്ക് കാണാം.

അമേരിക്കയില്‍ ന്യൂഓര്‍ലിയന്‍സ് കേന്ദ്രമായി നടക്കുന്ന മര്‍ഡിഗ്രാസ് ഉല്‍സവം ഫ്രെഞ്ച് പാരമ്പര്യത്തിലുള്ള ക്രൈസ്തവരുടെ ആഘോഷമാണ്. മര്‍ഡി ഗ്രാസ് കോസ്റ്റ്യൂമുകള്‍ അണിഞ്ഞുള്ള പരേഡ്, ഫെയിസ് പെയിന്റിങ്ങ്, കാര്‍ണിവല്‍, വിവിധ ഫുഡ് സ്റ്റാളുകള്‍ എന്നിവ മര്‍ഡി ഗ്രാസ് ഉല്‍സവത്തിന്റെ പ്രത്യേകതയാണ്.

സുറിയാനി ക്രിസ്ത്യാനികള്‍ പേത്രത്താ ആഘോഷിച്ചുകൊണ്ട് 50 നോമ്പിനെ വരവേല്‍ക്കുമ്പോള്‍, പാശ്ചാത്യ ക്രൈസ്തവര്‍ ഫാറ്റ് റ്റിയൂസ്‌ഡേ അഥവാ ഷ്രോവ് റ്റിയൂസ്‌ഡേ ആഘോഷിച്ചുകൊണ്ട് 40 ദിവസത്തെ നോമ്പിനെ വരവേല്ക്കുന്നു. രണ്ടിന്റെയും ലക്ഷ്യം ഒന്നു തന്നെ.
ലത്തീന്‍ ആരാധനാവല്‍സരമëസരിച്ച് വിഭൂതിബുധനായ ഫെബ്രുവരി 26 നാണ് നോമ്പാരംഭിക്കു ന്നത്. മണ്ണില്‍നിന്നും സ്രൂഷ്ടിക്കപ്പെട്ട മര്‍ത്യര്‍ മണ്ണിലേക്കുതന്നെ മടങ്ങുമെന്നുള്ള തിരുവചനങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് നെറ്റിയില്‍ ചാരംകൊണ്ടുള്ള കുരിശുവരച്ചും, അëതാപത്തിന്റെ അടയാളമായി പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടും നോമ്പിനെ സ്വജീവിതത്തിലേക്ക് സ്വീകരിക്കുന്നു. ഏകദിന ഉപവാസം (ഒരിക്കല്‍ അഥവാ ഒരുനേരം), മൂന്നു നോമ്പ്, എട്ടു നോമ്പ്, ഇരുപത്തിയഞ്ചു നോമ്പ്, നാല്‍പ്പത് നോമ്പ്, അന്‍പതു നോമ്പ് എന്നിങ്ങനെ വിവിധ കാലയളവിലേçള്ള നോമ്പുകള്‍ ആദിമ കാലം മുതല്‍ സഭാമക്കള്‍ ആചരിച്ചു വരുന്നുണ്ട്. ക്രൈസ്തവേതര മതങ്ങളും വിവിധ തരത്തിലൂള്ള ഉപവാസരീതികള്‍ അëശാസിക്കുന്നുണ്ട്. ഓരോ നോമ്പും ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയാണ് ആചരിക്കുന്നത്. ശരീരത്തെയും, മനസിനെയും ശുദ്ധീകരിച്ച് ഈശ്വര സന്നിധിയിലേക്ക് കൂടുതല്‍ അടുക്കുക എന്നുള്ള ലക്ഷ്യസാക്ഷാല്‍ക്കാരമാണ് എല്ലാ ഉപവാസങ്ങളുടെയും കാതല്‍.

യു. എസ്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നിര്‍ദ്ദേശമനുസരിച്ച്, 18 വയസുമുതല്‍ 59 വയസുവരെയുള്ള കത്തോലിക്കാ വിശ്വാസികള്‍ വിഭൂതിബുധനാഴ്ച്ചയും, ദുഖവെള്ളിയാഴ്ച്ചയും ഉപവാസത്തിനും, മാംസവര്‍ജ്ജനത്തിëം കടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസിന്മുകളിലുള്ള എല്ലാ കത്തോലിക്കര്‍ക്കും കടമയുണ്ട്. എന്നാല്‍ വയസുനിബന്ധനക്കുപരി ഭിന്നശേഷിക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗുêതരമായ രോഗാവസ്ഥയിലുള്ളവര്‍ എന്നിവരെ ഈ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിêവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുçന്നതിëള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസിനെയും വെടിപ്പാക്കി പുതിയൊരു മനുഷ്യനാæക എന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്.


പേതൃത്തായും, മര്‍ഡി ഗ്രാസും പിന്നെ വിഭൂതിതിരുനാളും (ജോസ് മാളേയ്ക്കല്‍)
Join WhatsApp News
Ponmelil Abraham 2020-02-26 06:44:46
Thanks forthe detailed write up of this special day of observation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക