Image

ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം; ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്

Published on 25 February, 2020
ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം; ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്
കരുണ സംഗീത നിശാ വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. ദുരിതാശ്വാസ നിധിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഷിഖ് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ദുരിതാശ്വാസ നിധി വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി യുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ തുക വകമാറ്റി ചെലവഴിച്ചെതാണ് ആഷിഖ് അബുവിനെതിരെയുള്ള പ്രധാന ആരോപണം. പരിപാടി നഷ്ടമായിരുന്നെന്നും, ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ആദ്യ ഘട്ടത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു സംഘടകരുടെ പ്രതികരണം.

എന്നാല്‍ അഴിമതി പുറത്തുവന്നപ്പോള്‍ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിഖ് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക