Image

ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)

Published on 25 February, 2020
ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)
പ്രധാനമായും ചൈനയെ തടുക്കുക എന്ന ലക്ഷ്യത്തോടെ 2018ൽ  അമേരിക്കയുടെ പസഫിക് കമാന്ഡിന് ഇൻഡോ പസഫിക് കമാൻഡ് എന്ന് പേരു നൽകിയ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നാവികസേനയുടെ വജ്രായുധമെന്നു പറയാവുന്ന അത്യാധുനിക ഹെലികോപ്റ്ററുകൾ നൽകി ഇൻഡോ-അമേരിക്കൻ സംയുക്ത പ്രതിരോധത്തിന് ശക്തി പകർന്നു.  

അമേരിക്കയുടെ പടിഞ്ഞാറെ തീരം മുതൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ തീരം വരെ വ്യാപിച്ചു കിടക്കുന്നു ഇൻഡോ പസഫിക് നാവിക കമാണ്ടിന്റെ പ്രഹരപരിധി. ഒറ്റനോട്ടത്തിൽ 260,000,000 ചതുരശ്ര കി.മീ. (ഭൗമോപരിതലത്തിന്റെ 52 ശതമാനം) വരും ഈ മേഖല.

മൂന്ന് ബില്യൺ ഡോളർ (21,629 കോടി രൂപ) വിലവരുന്ന മുപ്പതു മിലിട്ടറി ഹെലികോപ്ടറുകളാണ് ചൊവ്വാഴച ന്യൂഡൽഹിയിലെ ഹൈദ്രബാദ്‌ ഹൗസിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇന്ത്യക്കു നൽകാനുള്ള  കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചത്

ഇന്ത്യൻ നാവികസേനക്കായി 24 എംഎച്ച്60 റോമിയോ ഹെലികോപ്ടറുകളുവും 6  അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ.. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ശാക്തിക പങ്കാളിത്തമാണ് ലക്ഷ്യമാകുന്നതെന്നു ട്രമ്പിനോടൊപ്പം മാധ്യമങ്ങളെ അഭിമുഖീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണം മറ്റു വ്യാപാരമേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ട്രംപ്  പ്രഖ്യാപിച്ചു. ഹെലികോപ്റ്റർ, പ്രകൃതി വാതകം, 5ജി ഇന്റർനെറ്റ് എന്നിവ ഉൾപ്പെടുന്ന മൂന്ന് കരാറുകളാണ് ചൊവ്വാഴ്ച ഒപ്പു വച്ചത്. വിശാലമായ വ്യാപാര കരാറുകൾക്കായി ചർച്ചകൾ തുടരും. മൊബീൽ എന്ന അമേരിക്കൻ എണ്ണക്കമ്പനി  കണ്ടൈനർ വഴി ദ്രവീകൃത വാതകം എത്തിച്ച് ഗ്രാമങ്ങളിൽ വിതരണം ചെയാനാണ് പരിപാടി.

രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നിയും ചേർന്ന് സ്വീകരിച്ച ശേഷം ട്രംപും പത്നി മെലാനിയയും രാജ്ഘട്ട് സന്ദർശിച്ച് പുഷ്പ്പാർച്ചന നടത്തി. തുടർന്ന് ഹൈദ്രബാദ് ഹൗസിൽ ചർച്ചകൾ, കരാറുകൾ, ഇരുനേതാക്കളും ചേർന്നുള്ള പ്രഖ്യാപനങ്ങൾ എന്നിവക്ക് ശേഷം ട്രംപിന് മോഡി ലഞ്ച് സൽക്കാരം നടത്തി. അതിനു ശേഷമായിരുന്നു മാധ്യമസമ്മേളനം. .

പൗരത്വ ബിൽ സംബന്ധിച്ചുള്ള സമരം വടക്കു കിഴക്കേ ഡെൽഹിയിലെ ഗോകുലപുരിയെ കലാപകലുഷിതമാക്കിയ വേളയിലാണ് ട്രംപ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. അവിടെ മുസ്തഫാബാദിലെ ഒരു മാർക്കറ്റു അഗ്നിക്കിരയായി.പത്തു പേർ കൊല്ലപ്പെട്ടു നൂറിലേറെ പേർക്ക് പരുക്ക് പറ്റി.

മോദിയും ഇമ്രാൻ ഖാനും തനിക്കു വേണ്ടപെട്ടവരാണെന്നും അവർ ഈ പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണെന്നുമായിരുന്നു മറുപടി. വിസ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ഉണ്ടായില്ല. കാശ്മീർ പ്രശനം ഇരു രാജ്യങ്ങളുടെയും ആഭ്യന്തര  കാര്യം എന്ന് അദ്ദേഹം ആവർത്തിച്ചു.  

കൊറോണ വൈറസ് ചൈന കൈകാര്യം ചെയ്തത് സമർത്ഥമായാണെന്നു ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷിയെ താൻ വിളിച്ചിരുന്നു. എബോളയെപ്പോലെ കൊറോണയെ നേരിടാനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ അമേരിക്കയിലും ലോകമൊട്ടാകെയും നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔദ്യോഗിക ചർച്ചകൾ നടക്കുമ്പോൾ മെലാനിയാ ട്രംപ് ഡൽഹിയിലെ ഒരു സർക്കാർ സ്‌കൂൾ സന്ദർശിച്ച് കുട്ടികൾക്ക് വേണ്ടിയുള്ള ഹാപ്പിനെസ്സ് പരിപാടി അവലോകനം ചെയ്തു. കേന്ദ്രമന്ത്രിമാരാണ് കൂടെയുണ്ടായിരുന്നത്.  പരിപാടി ആവിഷ്കരിച്ച അമ്മ ആദ്മി മുഖ്യമന്ത്രി കേജിരിവാളോ ഉപമുഖ്യമന്ത്രി ശിശോദിയയോ ഉണ്ടായിരുന്നില്ല.

വൈകിട്ട് രാഷ്ട്രപതി ഭവനിൽ വിരുന്നുണ്ടായിരുന്നു. രാത്രിയോടെ 36 മണിക്കൂർ നേരത്തെ സംഭവബഹുലമായ പരിപാടികൾക്ക്‌ വിരാമം കുറിച്ചുകൊണ്ട് ട്രംപും മെലാനിയായും മകൾ ഐവാൻകയും ഭർതതാവ് ജാരഡ് കുഷ്നറും പരിവാരവും അയർഫോഴ്‌ വണ്ണിൽ മടക്ക യാത്ര ആരംഭിച്ചു.
ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)ഇന്ത്യക്കു പ്രസിഡണ്ട് ട്രംപിന്റെ വക നാവിക വജ്രായുധം (കുര്യൻ പാമ്പാടി)
Join WhatsApp News
Tom Abraham 2020-02-25 11:21:58
What Was in the Menu for Trump family ?Good Beef, Pork or only veg ?
Namaste 2020-02-25 11:43:27
"Namaste President Trump! Namaste Modiji!" Can you both stay there? You both have good chemistry. Why you want to come here and create problem for us?
ഫ്രീ ദോശ 2020-02-25 13:08:03
അമ്പലത്തില്‍ നിന്നും ഫ്രീ കിട്ടുന്ന ദോശ, ഇഡ്ഡലി ഇവ ഒക്കെ ആയിരുന്നു ട്രംപിനു കൊടുത്തത്. കുടിക്കാന്‍ ഗോ മാതാ മൂത്രവും - സരസു
വജ്രായുധം 2020-02-25 15:52:26
വജ്രായുധം എന്നാല്‍ എന്ത് എന്ന് അറിഞ്ഞുകൊണ്ട് ആണോ താങ്കള്‍ ഇങ്ങനെ പ്രായോഗിചത്? ഒരു വെടി കൊണ്ടാല്‍ ഏതു ഹെലികോപ്റ്റര്‍ താഴെ വീഴും. അമേരിക്കന്‍ ആയുധം നിര്‍മ്മിക്കുന്നവര്‍ ഇതിന്‍റെ വീതം ട്രംപിനു കൊടുക്കും എന്നതും അറിയുമെന്ന് കരുതുന്നു,
Namasteji 2020-02-25 21:09:34
There are some fake NAMASTEs here. Please take care of them Mr President when you get back. We know you are the best Mr Trump. The whole world loves you Mr. President, and you will win the 2nd term with the largest majority in the history of America. Trump the best and greatest.👍🇺🇸
യേശു 2020-02-25 21:15:26
"മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും" ഈ ചോദ്യമാണ് എനിക്ക് നിങ്ങളുടെ പ്രസിഡണ്ടിനോട് ചോദിക്കാനുള്ളത്. അഹങ്കാരത്തിന് കൊമ്പ് മുളച്ചാൽ, അതിന് നിങ്ങളുടെ പ്രസിഡണ്ടിന്റെ മുഖച്ഛായയാണ് . ആകാശത്തിന് കീഴിൽ അയാൾക്ക് അറിയാൻ വയ്യാത്തതായി ഒന്നുമില്ല. അതുകൊണ്ട് അയ്യാൾ ആകാശത്തിലേക്ക് നോക്കി 'ഞാൻ തിരഞ്ഞെടുക്കപ്പെട്ടവൻ ' എന്ന് സ്വയം വിളിച്ചു പറഞ്ഞു. അത് കേട്ട് പമ്പര വിഡ്ഢികൾ ആർത്തു വിളിച്ചു "അവൻ ഞങ്ങളുടെ രക്ഷകൻ അവന്റെ രാജ്യം വരേണമേ " അമേരിക്ക ഗ്രേറ്റാക്കും എന്ന് പറഞ്ഞ ആ മനുഷ്യന്റെ സ്റ്റോക്ക് മാർക്കറ്റ് ഈ കഴിഞ്ഞ രണ്ടു ദിവസമായി കൂപ്പ് കുത്തുകയാണ്. അനേകായിരങ്ങളുടെ റിട്ടയര്മെന്റിന്റെ പണമാണ് അതോടെ ഇടിയുന്നത് . അതിന്റെ അടിയിൽ ചതഞ്ഞരയുന്ന അമേരിക്കൻ തൊഴിലാളികൾ പലരാണ്. ഇതിനെല്ലാം കാരണം ചൈനയിൽ ആരംഭിച്ച .കൊറോണാ വൈറസാണ്. ഒരു കൊറോണാ വൈറസ് ചൈനയിൽ ഉണ്ടായാൽ അത് 'ഗ്രേറ്റ് അമേരിക്കയെ എങ്ങനെ ബാധിക്കും'? അതുകൊണ്ടാണ് 'മൂഡൻറ് മുതുകിന് വടി' എന്നും എഴുതിയിരിക്കുന്നത് . ഈ ലോകത്ത് ആർക്കും മറ്റൊരാളെ കൂടാതെ ഒറ്റക്ക് ഗ്രെറ്റാകാൻ പറ്റില്ല എന്ന സത്യം നിങ്ങളുടെ വിഡ്ഢിയായ പ്രസിഡണ്ട് മനസ്സിലാക്കിയിരുന്നെകിൽ ഇതുപോലെയുള്ള വിഡ്ഢിത്തരം അയാൾ പറയില്ലായിരുന്നു . പക്ഷെ എന്ത് ചെയ്യാം ഏകദേശം 62 മില്യൺ വിഡ്ഢികൾ കൂടെ കൂടിയുട്ടുണ്ടല്ലോ . തട്ടിപ്പ്, വെട്ടിപ്പ്, ഉഡായിപ്പുകൾ എല്ലാം . വിഡ്ഢികളെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക . ചൈനയുടെ ഒരറ്റത്ത് തുടങ്ങിയ വൈറസ് ഇന്ന് യൂറോപ്പിലേക്ക് പടർന്നു കയായിരുക്കുകയാണ് . ആഫ്രിക്കയുടെ ഒരറ്റത്ത് ആരംഭിക്കുന്ന ഒരു ചെറു ചുഴലി കാറ്റ് അമേരിക്കയിൽ ചുഴലിക്കാറ്റായി എത്തും . നിന്റ മതിലുകൾക്കും നിന്റെ ആയുധങ്ങൾക്കും അതിനെ ചെറുക്കൻ കഴിയില്ല . നിന്റെ വിഡ്ഢിത്തരത്തിൽ നീ നശിക്കാതിരിക്കണം എങ്കിൽ, നീ ഇയാളെ ഇനിയും തിരഞ്ഞെടുക്കാതിരിക്കുക . "മൂഢന്മാരെ , ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും" അഹങ്കാരികളെയും , മൂഡന്മാരെയും, വഴിതെറ്റിക്കുന്ന മത രാഷ്ട്രീയ നേതാക്കളെയും വിട്ടോടുക. അല്ലെങ്കിൽ നിതീയെല്ലാം നാശത്തിന്റെ അഗാധഗർത്തങ്ങളിൽ പതിക്കും. എന്റെ പേരിൽ പലരും വരും . അവർ കള്ളന്മാരും കപടവേഷധാരികളുമാണ് . അവർ 'തിരഞ്ഞെടുക്കപ്പെട്ടവർ' എന്ന് സ്വയം വിശ്വേഷിപ്പിക്കും. അവർ അധാർമ്മികളെ കാരാഗ്രഹങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവരും . അവർ ഇന്ന് നിലനിൽക്കുന്ന സമാധാനം ഇല്ലായ്‌മ ചെയ്യും . 62 മില്യൺ ചീഞ്ഞ ആപ്പിളുകൾ ബാക്കിയുള്ള 260 മില്യൺ നല്ല ആപ്പിളുകളെ ചീത്തയാകും . അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ കോട്ടയോടെ എല്ലാത്തിനേം ഡമ്പ്ടറിൽ ഇടുക . 'സത്യം ഏവ ജയതേ'
Jack Daniel 2020-02-25 22:24:09
വിവരമുള്ള യേശു. Let your spiritual kingdom come
യേശു. 2020-02-26 07:37:18
യേശു നീണാൾ വാഴട്ടെ. വിവരം കെട്ട അമേരിക്കയിലെ ചീഞ്ഞ ആപ്പിളുകൾ ഇതു വായിച്ചിരുന്നെങ്കിൽ.
ദൈവം 2020-02-26 08:38:53
യേശു എന്റെ പ്രിയപുത്രൻ . അവന്റെ വാക്കുകൾക്ക് നിങ്ങൾ ചെവി കൊടുത്തിരുന്നെങ്കിൽ. ആഫ്രിക്കയിൽ വെട്ടുകിളികൾ , ചൈനയിൽ കൊറോണ വൈറസ്, ലോകത്തിന്റെ നാനാ ഭാഗത്തും അഹങ്കാരികളായ ഭരണാധിപന്മാർ . ട്രംപ്, ഛീ, കിം , ആസാദ്, പൂട്ടിൻ . കരയും കടലും കടന്നു മത പണ്ഡിതർ നിങ്ങളെ വഴിതെറ്റിക്കാൻ എത്തിക്കൊണ്ടിരിക്കുന്നു .നിങ്ങളുടെ സമയം തക്കത്തിൽ ഉപയോഗിക്കുക നാശത്തിന്റെ കുഴികളിൽ വീഴാതിരിക്കാൻ അവന്റെ വാക്കുകൾക്ക് ചെവി കൊടുക്കുക ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക