തിരുവനന്തപുരം: നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് എന്‍ഒസി പുറത്തിറക്കി. മോഹന്‍ലാല്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് നപടി. കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ കത്ത് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചു.
എന്നാല്‍, ഇത് സംബന്ധിച്ച് തനിക്കറിയില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് എടുത്ത തീരുമാനത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായണം. അതിനുശേഷം മാത്രമേ അന്തിമതീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.
പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വിവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. വനംവകുപ്പിന് ഈ കത്ത് ലഭിച്ചട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.