Image

പൗരത്വ ബില്‍: പണി കിട്ടുന്നത് മുസ്ലിംകള്‍ക്ക് മാത്രമോ? പാവപ്പെട്ട ഹിന്ദുവിനും പണി കിട്ടും

വെള്ളാശേരി ജോസഫ് Published on 25 February, 2020
പൗരത്വ ബില്‍: പണി കിട്ടുന്നത് മുസ്ലിംകള്‍ക്ക് മാത്രമോ? പാവപ്പെട്ട ഹിന്ദുവിനും പണി കിട്ടും
ഇപ്പോള്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോള്‍ മുസ്‌ലീം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാര്‍ ആഹ്ലാദിക്കും  മുസ്ലീങ്ങള്‍ക്ക് പോലീസില്‍ നിന്നും, അര്‍ദ്ധ സൈനിക  വിഭാഗങ്ങളില്‍ നിന്നും പണി കിട്ടുന്നുണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ഇങ്ങനെ ആഹ്ലാദിക്കുന്ന ബി.ജെ.പി.  ക്കാരും, സംഘ പരിവാറുകാരും ലളിതമായ ഒരു സത്യം മനസിലാക്കുന്നില്ലാ. മുസ്ലീങ്ങളേക്കാള്‍ ഹിന്ദുക്കളിലെ പാവപ്പെട്ടവര്‍ക്കായിരിക്കും പൗരത്വ ബില്‍ കൊണ്ട് പണി കിട്ടാന്‍ പോകുന്നത് എന്നതാണ് ആ ലളിതമായ സത്യം. ദരിദ്രരും നിരക്ഷരരും ഹിന്ദു കമ്യൂണിറ്റിയിലും ഇഷ്ടം പോലെ ഉണ്ട്. ആ ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്കായിരിക്കും പൗരത്വ ബില്‍ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയില്‍ കിട്ടാന്‍ പോകുന്നത്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കില്ല. ബ്രട്ടീഷുകാര്‍ ഉണ്ടാക്കിവെച്ച മിക്ക ചട്ടങ്ങളും ആണ് ഇന്നും നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രതിഫലിച്ചു കാണുന്നത്. ഒരു സര്‍ക്കാര്‍ ഓഫീസില്‍ കേറിചെന്നാല്‍ പ്യൂണ്‍ തൊട്ട് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സെക്ഷന്‍ ഓഫീസര്‍, അഡ്മിനിസ്‌റ്റ്രേറ്റീവ് ഓഫീസര്‍  ഇങ്ങനെ ഒരു വലിയ നിര ഹയരാര്‍ക്കിയെ ആണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏതു സര്‍ക്കാര്‍ ഓഫീസിലും ഒരു അപേക്ഷ കൊടുക്കണമെങ്കില്‍ ഫോറം പൂരിപ്പിക്കണം. ഇന്നത്തെ ഡിജിറ്റല്‍ഇലക്ട്രോണിക്ക് യുഗത്തിലും ഫോറം പൂരിപ്പിക്കല്‍ ചടങ്ങുണ്ട്. ഫോറങ്ങള്‍ ഇന്റ്റര്‍നെറ്റില്‍ കിട്ടുമെന്ന് മാത്രം. ഇങ്ങനെ ഫോറം പൂരിപ്പിക്കുമ്പോള്‍ ഒരു വാക്ക് തെറ്റിയാല്‍, അതല്ലെങ്കില്‍ ഒരു അക്ഷരം തെറ്റിയാല്‍ പോലും അപേക്ഷ 'റിജക്റ്റ്' ചെയ്യപ്പെടാറുണ്ട്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ അധികാരവും ചട്ടവും ആണ് വലുത്; അല്ലാതെ ജനസേവനം അല്ലാ ലക്ഷ്യം.

ഇന്നത്തെ നമ്മുടെ ഭരണ സംവിധാനത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. കാരണം ചട്ടങ്ങള്‍ ലംഖിച്ചാല്‍ അവര്‍ക്ക് അത് പ്രശ്‌നമാകും. പരാതികള്‍ അവര്‍ക്കെതിരെ പോകാം; കോടതികളിലും അവരുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരം ഒരു 'എലാബറേറ്റ്' സര്‍ക്കാര്‍ സംവിധാനത്തിനുള്ളിലാണ് ഈ പൗരത്വ ബില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് എല്ലാവരും ഓര്‍മിക്കണം.

ദരിദ്രരും നിരക്ഷരരുമായ ഏതു കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്കും ഈ 'എലാബറേറ്റ്' സര്‍ക്കാര്‍ സംവിധാനം ഒരു വലിയ വെല്ലുവിളിയാണ്. നമ്മുടെ മിക്ക ക്ഷേമ പദ്ധതികളും പരാജയപ്പെടാന്‍ കാരണവും ഈ 'എലാബറേറ്റ്' സര്‍ക്കാര്‍ സംവിധാനമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാന്‍ ചിലപ്പോഴൊക്കെ പൊതുജനവും തയാറാകാറില്ല. ഏതെങ്കിലും വീട്ടില്‍ സാമൂഹികസാമ്പത്തിക സര്‍വേയുമായി ഒരു സര്‍വേ ജീവനക്കാരന്‍ കയറി ചെല്ലുമ്പോള്‍ അയാളോട് സഹകരിക്കണമോ; ശരിയുത്തരം പറയണമോ എന്നുള്ളത് ആ വീട്ടിലുള്ളവരാണ് തീരുമാനിക്കേണ്ടത്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആരുടെയും കഴുത്തിന് പിടിച്ച് നമുക്ക് ഒരു വിവരവും ശേഖരിക്കുവാന്‍ ആവില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ പൗരത്വ ബില്‍ നടപ്പാക്കുന്നതെന്ന് എല്ലാവരും ഓര്‍മിക്കണം. ഭരിക്കുന്ന ഗവണ്‍മെന്റ്റും ജനങ്ങളും തമ്മില്‍ ഒരു വിശ്വാസം നിലവിലില്ലെങ്കില്‍ പൊതുജനം വിവര ശേഖരണത്തിനോട് സഹകരിക്കാന്‍ തയാറാകാറില്ല. അതിപ്പോള്‍ നിലവിലില്ല. കണ്ടമാനം അവിശ്വാസ്യത ഈ പൗരത്വ ബില്ലിനെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.

കോടതികള്‍ക്ക് പോലും പൗരത്വത്തിന്റ്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം ഇലക്ഷന്‍ ഐഡന്റ്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പ്രോപ്പര്‍ട്ടി ടാക്‌സ് രേഖകള്‍, പാസ് ബുക്കുകള്‍  – എന്നിങ്ങനെയുള്ള 19 രേഖകള്‍ ഹാജരാക്കിയിട്ടും ഗോഹട്ടി ഹൈക്കോടതി ഒരാള്‍ക്ക് പൗരത്വം നിഷേധിച്ചു; പത്രങ്ങളിലെല്ലാം വന്ന വാര്‍ത്തയാണത്. മുംബൈ ഹൈക്കോടതി 'ഇലക്ഷന്‍ ഐഡന്റ്റിറ്റി കാര്‍ഡ്' പൗരത്വത്തിന് തെളിവായി സ്വീകരിക്കാം വിധിച്ചു എന്നും  കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. 'വേരിഫൈഡ് ആധാറും' പൗരത്വത്തിന് തെളിവായി സ്വീകരിക്കും എന്ന് പറയപ്പെടുന്നു. സത്യം പറഞ്ഞാല്‍ ഇക്കാര്യത്തില്‍ വലിയ ആശയകുഴപ്പമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. കോടതികള്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്ന് ഈ രാജ്യത്ത് നിലവിലുള്ളത്.

അപ്പോള്‍ പൗരത്വം കിട്ടിയാലേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ എന്നുള്ള കാര്യം വന്നാല്‍  എന്ത് സംഭവിക്കും? ജനം സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി വലയും. ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പേപ്പറും പേനയുമായി പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ നടന്നാലോ? വന്‍ അഴിമതിക്കും, കെടുകാര്യസ്ഥതക്കും അത് വഴി തെളിക്കും എന്നുള്ളത് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ ഓഫീസര്‍മാരെ പ്രീതിപ്പെടുത്തി പൗരത്വം സമ്പാദിക്കാനായിരിക്കും പിന്നീടുള്ള തത്രപ്പാട്. അതാണ് ആസാമില്‍ കണ്ടത്. ആസാമില്‍ ഇതുവരെ നടത്തിയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പുകളില്‍ മൊത്തം തെറ്റും പരാതിയുമാണുള്ളത്. അത് ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് നോട്ട് നിരോധനത്തെക്കാള്‍ വലിയ മണ്ടത്തരം മാത്രമായിരിക്കും.

ഇനി ഈ പൗരത്വ നിയമത്തിനപ്പുറവും ചില കാര്യങ്ങളുണ്ട്. വരാന്‍ പോകുന്ന കാലങ്ങളില്‍ ഇന്ത്യയിലെ പാവപ്പെട്ടവരെ കൂട്ടുപിടിക്കാതെ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പറ്റാത്ത സാഹചര്യം വരും. കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അതാണ് നാം കണ്ടത്. മതവും രാജ്യസ്‌നേഹവും ഒന്നും അധികനാള്‍ ഇന്ത്യയില്‍ ഇനി ഓടാന്‍ പോകുന്നില്ല. 'മോഡി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. അതല്ലെങ്കില്‍ ബി.ജെ.പി. എങ്ങനെ ഡല്‍ഹിയില്‍ തോറ്റുപോയി??? ഡല്‍ഹിയില്‍ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി. 5329 പൊതുയോഗങ്ങളും, റോഡ് ഷോകളും ആണ് നടത്തിയത്. ഇതിനേക്കാള്‍ വലിയ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്താനാണ്??? ബി.ജെ.പി.  യുടെ പ്രമുഖരെല്ലാം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തായിരുന്നു. പല വീടുകളിലും സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നേരിട്ട് ചെന്നു. വാതില്‍ തുറക്കുമ്പോള്‍ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാല്‍ തൊട്ടു തൊഴുതു; പലരുടേയും കാലില്‍ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബി.ജെ.പി. ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. പക്ഷെ ഈ നാടകങ്ങളൊന്നും ഡല്‍ഹിയില്‍ ഓടിയില്ല. ഡല്‍ഹിയിലെ വിജയത്തിന് കാരണമായി പല സര്‍വേകളും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് സ്ത്രീകളുടേയും, വീട്ടമ്മമാരുടേയും ആം ആദ്മി പാര്‍ട്ടിക്കുള്ള ഉറച്ച പിന്തുണയാണ്.

30 കോടിക്കടുത്ത് തീര്‍ത്തും ദരിദ്രരായ ആളുകള്‍  ഇന്ത്യയില്‍ ഉണ്ട്. അവര്‍ക്കൊക്കെ ഡല്‍ഹിയില്‍ കണ്ടതുപോലെ സൗജന്യ സേവനങ്ങള്‍ കൊടുക്കാതെ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പറ്റാത്ത സാഹചര്യം ഈ രാജ്യത്ത് ഭാവിയില്‍ വരും. അത് കണ്ടിട്ടാണ് കോണ്‍ഗ്രസ് 'ന്യായ്' പദ്ധതി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ചത്. പക്ഷെ ബാക്കിയുള്ള കാര്യങ്ങളിലെന്നതുപോലെ കോണ്‍ഗ്രസിന്റ്റെ പ്രചാരണം 'ന്യായ്' പദ്ധതിയുടെ കാര്യത്തിലും തീര്‍ത്തും മോശമായിരുന്നു. അതുകൊണ്ട് 'ന്യായ്' പദ്ധതിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് ആയില്ല. പക്ഷെ അരവിന്ദ് കേജ്‌രിവാളിന് സൗജന്യ സേവനങ്ങളെ കുറിച്ചുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. അതുകൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ വന്‍ ഭൂരിപക്ഷത്തോടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

ഇനി സര്‍ക്കാര്‍ തലത്തിലുള്ള സൗജന്യ സേവനങ്ങളുടെ മുന്നോട്ടുള്ള പടിയാണ് ഭാവിയിലെ ഇന്ത്യ കാണാന്‍ പോകുന്നത്. 'ന്യായ്' പദ്ധതിയുടെ ഭാഗമായിരുന്ന 'യൂണിവേഴ്‌സല്‍ ബെയ്‌സിക്ക് ഇന്‍കം' എന്ന ആശയം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ട് വെച്ചുകഴിഞ്ഞു. ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാനായുള്ള 'ഡയറക്റ്റ് ക്യാഷ് ട്രാന്‍സ്ഫറിന്റ്റെ' ഭാഗമാണ് ഈ 'യൂണിവേഴ്‌സല്‍ ബെയ്‌സിക്ക് ഇന്‍കം' എന്ന ആശയം പലരും പ്രചരിപ്പിക്കുന്നത്. മുന്‍ ചീഫ് ഇക്കണോമിക്ക് അഡ്വൈസര്‍ അരവിന്ദ് സുബ്രമണ്യമൊക്കെ ഈ 'യൂണിവേഴ്‌സല്‍ ബെയ്‌സിക്ക് ഇന്‍കം' എന്ന ആശയത്തിന്റ്റെ ശക്തരായ പ്രചാരകരാണ്. അരവിന്ദ് സുബ്രമണ്യം എഴുതിയ 'Of Counsel – The Challenges of the Modi – Jaitley Economy' എന്ന പുസ്തകത്തില്‍ 'യൂണിവേഴ്‌സല്‍ ബെയ്‌സിക്ക് ഇന്‍കം' എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.

പൗരത്വമാണെങ്കിലും, സൗജന്യ ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയാണെങ്കിലും നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ അതൊക്കെ നടപ്പാക്കണമെങ്കില്‍ അതിനൊക്കെ 'രേഖ' വേണം. ഇവിടെയാണ് മുസ്‌ലീം കമ്യൂണിറ്റി 'സ്‌കോര്‍' ചെയ്യാന്‍ പോകുന്നത്. മതബോധം പോലെ തന്നെ ശക്തമായ സാമുദായിക ബോധവും മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ട്. മുസ്‌ലീം പള്ളികളില്‍ വരുന്നവരും, സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ഒക്കെയായി മുസ്‌ലീം കമ്യൂണിറ്റിയില്‍ അവര്‍ക്കിടയിലെ പാവപ്പെട്ടവരില്‍ പ്രവര്‍ത്തിക്കുവാന്‍ വലിയൊരു കൂട്ടം ആളുകള്‍ ഇന്ന് നിലവില്‍ ഉണ്ട്. ഇതെഴുതുന്നയാളുടെ അറിവ് ശരിയാണെങ്കില്‍ മുസ്‌ലീങ്ങളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ കമ്യൂണിറ്റിയിലെ വിദ്യാഭ്യാസമുള്ളവര്‍ പൗരത്വ ബില്ലിന് വേണ്ടിയുള്ള വിവരശേഖരണവും തുടങ്ങിക്കഴിഞ്ഞു. 'ശുദ്ധിയും', 'വൃത്തിയും' പറഞ്ഞിരിക്കുന്ന  ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാര്‍ അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിന് തയാറാകില്ല. അങ്ങനെ തയാറാകാത്തത് കൊണ്ടാണല്ലോ ദാരിദ്ര്യം അനേകം നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ നിലനിന്നത്. ചുരുക്കം പറഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ 'എലാബറേറ്റ്' ആയിട്ടുള്ള ചട്ടങ്ങളും, നിയമങ്ങളും മൂലം ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവര്‍ക്കായിരിക്കും പൗരത്വ ബില്‍ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയില്‍ കിട്ടാന്‍ പോകുന്നത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

പൗരത്വ ബില്‍: പണി കിട്ടുന്നത് മുസ്ലിംകള്‍ക്ക് മാത്രമോ? പാവപ്പെട്ട ഹിന്ദുവിനും പണി കിട്ടും
Join WhatsApp News
കോരന് കുടിലും കുമ്പിളില്‍ കഞ്ഞിയും 2020-02-25 09:27:14
പൗരത്വ ബില്ലിന്റെ ഗൂഢ ഉദ്ദേശം ആദ്യം മുസ്ലീങ്ങളെയും പിന്നീട് മറ്റുള്ളവരെയും പൗരത്വത്തിൽ നിന്നും നീക്കം ചെയ്യുക എന്നത് ആണ്. ദ്രവിച്ചു ജീർണ്ണിച്ച ബ്രാഹ്മണ മേധാവിത്തം പുനർ ജീവിപ്പിക്കുക, എന്നതും മുഖ്യ ഉദ്ദേശം തന്നെ. ബ്രാഹ്മണർ അല്ലാത്തവരെ താണ നിലവാരത്തിൽ നിറുത്തിയാൽ അവരെ കൂടുതൽ കണ്ട്രോൾ ചെയ്യാൻ സാധിക്കും. ഇത് മനസ്സിൽ ആക്കാൻ ഉള്ള വിവേകമോ വിദ്യഭ്യാസമോ വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കു ഇല്ല. ഇതേ അവസ്ഥ ആണ് അമേരിക്കയിലെ ട്രംപേസ്‌സിനും ഉള്ളത്. ഇവരിൽ നല്ല ശതമാനവും വിദ്യ രഹിതർ ആണ്, ഹെൽത് ഇൻഷുറൻസ് ഇല്ലാത്ത ഇവർ പൊതുവെ വെൽഫെയർ വാങ്ങുന്നവരും ആണ്. ഇവർക്ക് ഇന്ന് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഇല്ലാതെ ആവും. പക്ഷെ അത് മനസ്സിൽ ആക്കാൻ ഉള്ള കഴിവ് ട്രാമ്പേഴ്സ് നു ഇല്ല. അതിനാൽ അവർ വീണ്ടും ചുവന്ന മെഗാ തൊപ്പിയും വച്ച് കോൺഫെഡറേറ്റ് പതാകയും പേറി ട്രംപിന് വോട്ടു ചെയ്യും. -ചാണക്യന്‍
തോമസ്ലീഹ ക്രിസ്തിയാനി 2020-02-25 09:54:44
ഞങ്ങൾ തോമാശ്ലീഹ നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണ ക്രിസ്ടിയാനികൾ ആണ്. അതിനാൽ തന്നെ പുതിയ പൗരത്യ ബിൽ ഞങ്ങൾക്ക് അനുകൂലം ആണ്. ഞങ്ങളുടെ DNA നിങ്ങളുടെതിനേക്കാൾ സ്രേഷ്ടം ആണ്. ഞങ്ങൾ മറ്റു ഇന്ത്യക്കാരേക്കാൾ ഉന്നതർ ആണ്. അതിനാൽ വടക്കേ ഇന്ത്യ ബ്രാഹ്മണരോട് ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല. കാൻസറിന്‌ ഗോ മൂത്രം നല്ലതു എന്ന് കരുതി കുറെ കുടിച്ചു. നീലകണ്ടൻ വിസ്‌കി കുടിക്കാൻ കരിക്കിൻ വെള്ളം ഒഴിക്കുന്നത് പോലെ ഞങ്ങൾ ഹെന്നസ്സി ഗോ മൂത്രത്തിൽ ഒഴിച്ച് കുടിച്ചു. ചാണകവും വീടിന് ഉള്ളിൽ തളിച്ചു. ഞങ്ങളുടെ പള്ളിയിൽ അച്ചൻ പറയുന്നതുവരെ ഞങ്ങൾ ഇത് തുടരും. തോമാശ്ലീഹ ക്രിസ്തിയാനികൾ നീണാൾ വാഴട്ടെ.
ഗോ മൂത്രം ദിവ്യം 2020-02-25 12:35:37
സ്പെഷ്യൽ ഡി ൻ എ ഉണ്ടാവാൻ കാരണം സ്വന്തം മൂത്രം, ഗോ മൂത്രം ഇവ കുടിക്കുന്നത് കൊണ്ടും,സിഫിലിസ്സിനും ഗൊണോറിയയ്ക്കും ചാണകം പൊതിയുന്നത് കൊണ്ടും ആവാം!- നാരദന്‍
സ്പെഷ്യല്‍ DNA 2020-02-25 12:41:08
Different DNA' Rajendra Trivedi said that it is the “birthright of Brahmins to give blessings to everyone", before saying that most Nobel winners from India are Brahmins. New Delhi: Gujarat assembly speaker and BJP leader Rajendra Trivedi stirred a controversy when he hailed Brahmins as a community with a different “DNA” than others. He also said that Brahmins have the “birthright” to “give blessings to everyone and pray for the welfare of the whole world.” Addressing the second edition of three-day “Mega Brahmin Business Summit” at Gandhinagar, he said, “We are born as Brahmins and we have the DNA of Brahmin… but we are not hostile to anyone and we also request everyone not to keep hostility with us, too.” He later added that it was the “birthright of Brahmins to give blessings to everyone and pray for the welfare of the whole world,” adding that of the nine Nobel prize winners to emerge from the country, eight are Brahmins, including Abhijit Banerjee. Copied & posted by -andrew
VJ Kumr 2020-02-25 13:55:12
മാഷെ! പണ്ടത്തെ കാലം അല്ലിത് , എല്ലാവരും വിവരവും, ചിന്താശക്തി ഉള്ളവരായതുകൊണ്ട് , ഈ തലേണ മന്ത്ര പരുപാടി ഏക്കില്ല : ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ ആഭ്യന്തരകാര്യം: ട്രംപ് Read more: https://www.emalayalee.com/ varthaFull.php?newsId=205652
VJ Kumr 2020-02-25 14:13:23
കലാപങ്ങള്‍ പൗരത്വ നിയമത്തിനെതിരെയല്ല; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍; ഞെട്ടിക്കുന്ന ദേശ വിരുദ്ധ പ്രസംഗവുമായി മൗലാന (വീഡിയോ) വീഡിയോ കാണാം Such clarity about their Objective. Street protest is important because it harms investment in India. pic.twitter.com/aEVaeWr1Je — Political Kida (@PoliticalKida) February 25, 2020 Read more: https://www.janmabhumidaily.com/news/maulana-speech- viral-video-protests-streets-cripple-economy34351.html
VJ Kumr 2020-02-25 14:28:10
പൗരത്വ ഭേദഗതി വിരുദ്ധ കലാപത്തില്‍ ദല്‍ഹിയിലെ തോക്കുധാരി മുഹമ്മദ് ഷാറൂഖ് നിറയോഴിച്ച പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട്ടു മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. Read more: https://www.janmabhumidaily.com/news/ police-constable-dead-because-of-riots-gun-fire61481.html
Surendran Nair 2020-02-25 17:58:19
എന്താ പൗരത്വ ബില്ല് BPL ലിസ്റ്റാണോ? ബില്ലൊക്കെ ലോകസഭയും പ്രതിപക്ഷ പിന്തുണയോടെ നിയമമായതു അറിഞ്ഞില്ല എന്നാണോ ? പാവപ്പെട്ട ഒരാളുടെയും വീട്ടിൽ ചെന്ന് വിവരം ശേഖരിക്കുന്നതല്ല ഈ നിയമം, അതൊക്കെ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയിട്ടുവേണ്ടേ എഴുതാൻ. ഇന്ത്യയിൽ ജീവിക്കുന്ന ഒരാളിനുമുള്ളതല്ല ഇത് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും അവിടങ്ങളിൽ മതപീഡനം കാരണം ഇവിടെയെത്തി നിശ്ചിത കാലം ഇവിടെ താമസിച്ച ഹിന്ദു ക്രിസ്ത്യൻ തുടങ്ങിയ അഞ്ചു മതവിഭാഗങ്ങൾക്കു ഇന്ത്യൻ പൗരത്വം നൽകാനായി ഉണ്ടാക്കിയ നിയമമാണ്. ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 10 അനിശ്‌ചേതം അനുസരിച്ചു പൗരത്വം നിലവിലുള്ള ഒരാളുടെയും പൗരത്വം ആർക്കും ഇല്ലാതാക്കാൻ കഴിയില്ല. എഴുതിയ ആൾ പൗരത്വ രജിസ്റ്റർ ആണ് ഉദ്ദേശിച്ചതെങ്കിൽ 2005 ലെ കോടതി ഉത്തരവ് പ്രകാരം ആസ്സാമിൽ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ മുഴുവനായി അതിനുള്ള ഒരു നടപടികളും ആരംഭിച്ചിട്ടുമില്ല. പൗരത്വ രെജിസ്റ്റർ പാകിസ്താനിലും ബംഗ്ലാദേശിലും പണ്ടേ നിലവിലുണ്ടെന്ന് അറിയില്ലായിരിക്കും. നൈജീരിയയിലും സിറിയയിലും നടന്നതൊക്കെ അറിയുമോ. ഇല്ലാത്ത ഭീതി മുസ്ലിം വിഭാഗത്തിൽ ഉണ്ടാക്കുന്നത് അവരെ ഇരകളാക്കി മറ്റു ലക്ഷ്യങ്ങൾ ഉള്ള തീവ്രവാദ ഗ്രൂപ്പുകളാണ്. കാര്യമറിയാതെ എരിതീയിൽ എന്ന ഒഴിക്കരുത്
സത്യം ഒരു വഴിയെ 2020-02-25 19:23:21
സത്യം ഒരു വഴിയേ നിയമം മറ്റൊരു വഴിയേ അവയെ ചൂഷണം ചെയ്യും രാഷ്ട്രീയം മറ്റൊരു വഴിയേ, അവയെ എല്ലാം കണ്ണ് കെട്ടി നടത്തും മതം മറ്റൊരു വഴിയേ, ഇവയെല്ലാം സത്യം എന്ന് കരുതി ഇവരുടെ എല്ലാം വിഴുപ്പു ചുമക്കും പൊതുജനം മറ്റൊരു വഴിയേ! mr. സുരേന്ദ്രൻ നായർ - താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ വടക്കേ ഇന്ത്യയിൽ സംഭവിക്കുന്നത് എന്ന് താങ്കൾ മനസ്സിൽ ആക്കിയത് എന്താണ്. പ്ലീസ്, വിശദം ആക്കി എഴുതുക - ചാണക്യൻ. സത്യമായി സംഭവിക്കുന്നത്:- മുസ്ലീമുകൾ പൊതുവെ കൂട്ടമായി ജീവിക്കുന്നവർ ആണ്. അവരുടെ വീടുകൾ, കുട്ടികൾ സ്ത്രീകൾ ഇവരെ ഒക്കെ ജെയ് ശ്രീ റാം എന്ന് കൂവുന്ന ഭീകരർ ആക്രമിച്ചു നശിപ്പിക്കുന്നു, അതാണ് സത്യം. മുസ്ലീമുകളുടെ കടകൾ തീ വെച്ച് നശിപ്പിക്കുന്നു, അവരുടെ മോസ്‌ക്കിന്റെ മുകളിൽ ഹനുമാൻ കൊടി പറക്കുന്നു. അതല്ലേ സത്യം?- ചാണക്യന്‍
VJ Kumr 2020-02-25 19:29:23
സോഷ്യൽ മീഡിയയിൽ വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി: ഡി.ജി.പി വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടു നിൽക്കണമെന്നും ഡി.ജി.പി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. Read more: https://keralakaumudi.com/news/ news.php?id=252137&u=kerala-police-alert-in- delhi-protest
VJ Kumr 2020-02-25 21:29:49
മാഷെ ! ചുവടെയുള്ള മത ഭ്രാന്ത് മൗലാനിയുടെ ഈ കൊലപാതക പ്രവർത്തനം താങ്ങൾക്ക് യോജിക്കണോ വേണ്ടയോ ????? പൗരത്വ നിയമ ഭേദഗതിയെ ഏറ്റുമുട്ടലില്‍ ഡല്‍ഹി സംഘര്‍ഷഭരിതം. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്. ...... Read more at: https://www.mathrubhumi.com/news/ india/delhi-violence-death-toll-rises-1.4559600 കലാപങ്ങള്‍ പൗരത്വ നിയമത്തിനെതിരെയല്ല; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍; ഞെട്ടിക്കുന്ന ദേശ വിരുദ്ധ പ്രസംഗവുമായി മൗലാന (വീഡിയോ) വീഡിയോ കാണാം Such clarity about their Objective. Street protest is important because it harms investment in India. pic.twitter.com/aEVaeWr1Je — Political Kida (@PoliticalKida) February 25, 2020 Read more: https://www.janmabhumidaily.com/news/maulana-speech- viral-video-protests-streets-cripple-economy34351.html
രാജു വെങ്കൽ 2020-02-26 22:13:18
ഈ വർഷത്തിലെ ഏറ്റവും വലിയ തമാശ..ഹ..ഹ..ഹാ "നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍, നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കില്ല"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക