Image

സാഹിത്യവേദി സമ്മേളനം മാര്‍ച്ച് 13 ന്

പ്രസന്നന്‍പിള്ള Published on 25 February, 2020
സാഹിത്യവേദി സമ്മേളനം മാര്‍ച്ച് 13  ന്
ചിക്കാഗോ: 2020 ലെ ആദ്യ സാഹിത്യവേദി സമ്മേളനം മാര്‍ച്ച് 13  വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 E. Rand  Road, Suite 13, Mount  Prospect, IL  60056) കൂടുന്നതാണ്.
 
ഇത്തവണത്തെ സമ്മേളനത്തില്‍ കേരള സര്‍വകലാശാലയിലെ സെന്റര്‍  ഫോര്‍  കള്‍ച്ചറല്‍ സ്റ്റഡീസ്  ഡയറക്ടറും ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ്  ഇംഗ്ലീഷ്  ലെ അദ്ധ്യാപികയും പ്രമുഖ എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ ഡോ: മീന. റ്റി. പിള്ള സാഹിത്യവേദി അംഗങ്ങളുമായി സംവദിക്കുന്നു. നിലവില്‍ യൂണിവേഴ്‌സിറ്റി  ഓഫ്  കാലിഫോര്‍ണിയ യില്‍ അദ്ധ്യാപികയാണ് ഡോ. മീന റ്റി. പിള്ള. (കൂടുതല്‍ വിവരങ്ങള്‍ www.meenatpillai.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.)
 
ഇരുനൂറ്റി ഇരുപത്തൊന്നാമതു സാഹിത്യവേദി 2019 നവംബര്‍ 8  നു സി.എം.എ ഹാളില്‍ നടന്നു. ശ്രീ ജോസി കുറുപ്പംപറമ്പില്‍  അധ്യക്ഷനായിരുന്നു. ഈശ്വര പ്രാര്‍ത്ഥന, പരിചയപ്പെടല്‍, ഉപക്രമം, മുന്‍ യോഗ റിപ്പോര്‍ട്ട് എന്നീ പതിവ് യോഗക്രമങ്ങള്‍ക്കു ശേഷം സാഹിത്യവേദി അംഗം ശ്രീ ജോണ്‍ കരമ്യാലില്‍ തന്റെ ആഫ്രിക്കന്‍ പര്യടനവും ദീര്‍ഘ കാലം അവിടുത്തെ വിവിധ രാജ്യങ്ങളില്‍   അധ്യാപകനായി സേവനമനുഷ്ഠിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കക്കാരുടെ ജീവിതരീതിയും തനിക്കുണ്ടായ അനുഭവങ്ങളുടെയും തുടര്‍ഭാഗം പങ്കു വെച്ചു. അദ്ദേഹത്തിന്റെ വിവരണം നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത വേറിട്ടൊരു ലോകത്തിന്റെ വാതായനങ്ങള്‍ തുറക്കുകയായിരുന്നു.
 
ശ്രീ ലിന്‍സ് ജോസഫ്  സ്‌പോണ്‍സര്‍ ചെയ്ത സാഹിത്യവേദി ശ്രീ ജോണ്‍  ഇലക്കാടിന്റെ   കൃതജ്ഞതാ  പ്രകടനത്തോടെ സമാപിച്ചു. ചിക്കാഗോയിലെ എല്ലാ ഭാഷാ  സ്‌നേഹികളെയും മാര്‍ച്ച് മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
 
ലിന്‍സ് ജോസഫ്  630 540 6758 
സായി പുല്ലാപ്പള്ളി  773 505 9600
അനിലാല്‍ ശ്രീനിവാസന്‍  630 400 9735
ജോണ്‍ ഇലക്കാട്  773 282 4955

സാഹിത്യവേദി സമ്മേളനം മാര്‍ച്ച് 13  ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക