Image

ഡല്‍ഹിയിലെ സംഘര്‍ഷം; മരണം 7 ആയി

Published on 25 February, 2020
ഡല്‍ഹിയിലെ സംഘര്‍ഷം; മരണം 7 ആയി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്‌.

സിആര്‍പിഎഫ്‌ അംഗങ്ങള്‍, ഡല്‍ഹി പൊലീസ്‌, സമരക്കാര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്ക്‌ പരുക്കേറ്റു. ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ്‌ ഡല്‍ഹി പൊലീസ്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്‌ ജീവന്‍ നഷ്ടമായത്‌. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ്‌ ഇദ്ദേഹം.

കഴിഞ്ഞ ദിവസമാണ്‌ ഭജന്‍പുര, മൗജ്‌പൂര്‍ എന്നിവിടങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായത്‌. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കല്ലേറുണ്ടായ ആക്രമണത്തില്‍ ഒരു ഓട്ടോറിക്ഷയ്‌ക്ക്‌ തീപിടിച്ചു. 

ഡല്‍ഹി പൊലീസ്‌ ഉദ്യോഗസ്ഥന്റെ നേര്‍ക്ക്‌ പ്രക്ഷോഭത്തിനിടെ ഒരാള്‍ തോക്കുമായി ഓടിയെത്തി. പൊലീസ്‌ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരും രംഗത്തിറങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക