Image

ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു; ഉന്നതതല യോഗം വിളിച്ച്‌ കെജരിവാള്‍

Published on 25 February, 2020
ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു; ഉന്നതതല യോഗം വിളിച്ച്‌ കെജരിവാള്‍
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

ഇന്ന്‌ രാവിലെയും കബീര്‍ നഗറിലും മൗജ്‌പൂരിലും ബ്രഹ്മപുരിയിലും കല്ലേറുണ്ടായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചേരിതിരിഞ്ഞ്‌ കല്ലേറ്‌ നടത്തുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

കല്ലെറില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. സംഘര്‍ഷത്തിന്‍റെ മുഖഛായ ആകെ മാറുന്നുവെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. മാത്രമല്ല വഴിയിലിറങ്ങുന്ന ആളുകളുടെ പേര്‌ ചോദിച്ചശേഷം മര്‍ദ്ദിക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്‌.

സംഘര്‍ഷസാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. കൂടാതെ അഞ്ച്‌ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക