Image

മാര്‍ത്തോമ ഭദ്രാസനം ഡിയോസിഷൻ സണ്‍ഡേ മാര്‍ച്ച് 1നു

പി പി ചെറിയാന്‍ Published on 25 February, 2020
മാര്‍ത്തോമ ഭദ്രാസനം ഡിയോസിഷൻ സണ്‍ഡേ മാര്‍ച്ച് 1നു
ന്യൂയോര്‍ക് :നോര്‍ത്ത് അമേരിക്ക കാനഡ മാര്‍ത്തോമ ഭദ്രാസനം മാര്‍ച്ച് 1 ന് ഡിയോസിഷൻ സണ്‍ഡേയായി ആചരിക്കുന്നു. 

എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു. ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, മിഷന്‍ ഫീല്‍ഡുകള്‍, പുതിയതായി ഏറ്റെടുത്തിരിക്കുന്ന  ' ലൈറ്റ്  ടു ലൈഫ്' , 'കേയറിങ് ദി ചില്‍ഡ്രന്‍  ഇന്‍ നീഡ്' തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത് 

ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകകളില്‍ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്ന പട്ടക്കാരു മറ്റു ഇടവകകള്‍ സന്ദര്‍ശിച്ചു (പുള്‍ പിറ്റ് ചേഞ്ച് ) ശുശ്രുഷകള്‍ക്കു നേത്രത്വം നല്‍കുന്നതും ഭദ്രാസനത്തിന്റെ പ്രവത്തനങ്ങള്‍ക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകള്‍ക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും . 

കഴിഞ്ഞ മുപ്പതു വര്‍ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ  കീഴില്‍  ഇടവകകളും കോണ്‍ഗ്രിഗേഷനും ഉള്‍പ്പെടെ എഴുപത്തിരണ്ടും സജീവ സേവനത്തിലും, സ്റ്റഡിലീവിലും , വിശ്രമ ജീവിതം നയിക്കുന്നവരുമായ 67 പട്ടക്കാരുമാണ് പ്രവര്‍ത്തിക്കുന്നത്. 8030 കുടുംബങ്ങളായി (യൂ എസ് എ 7191,കാനഡ 839),ആകെ 28882 മെമ്പര്മാരാണ്, (യൂ എസ് എ 20644, കാനഡ 2828) ഭദ്രാസനത്തിലുള്ളത് .

മാര്‍ച്ച് 1 ന് ഭദ്രാസന ഇടവകകളില്‍ പ്രത്യേകം  തയാറാക്കിയ ശുശ്രുഷ ക്രമങ്ങളും , ധ്യാന പ്രസംഗങ്ങളുമാണ്   ക്രമീകരിച്ചിരിക്കുന്നത് .
മാര്‍ത്തോമ ഭദ്രാസനം ഡിയോസിഷൻ സണ്‍ഡേ മാര്‍ച്ച് 1നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക