Image

യു.എസ്. സെന്‍സസില്‍ പൗരത്വം ചോദിക്കില്ല, എന്നാലും ഭയം വിട്ടൊഴിയുന്നില്ല (ഏബ്രഹാം തോമസ്)

Published on 24 February, 2020
യു.എസ്. സെന്‍സസില്‍ പൗരത്വം ചോദിക്കില്ല, എന്നാലും ഭയം വിട്ടൊഴിയുന്നില്ല (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ 2020 സെന്‍സസിന്റെ ചോദ്യാവലി ഒരു മാസത്തിനുള്ളില്‍ തപാലില്‍ വീടുകളില്‍ എത്തും. എന്നാല്‍ ചോദ്യാവലി പൂരിപ്പിക്കുവാനോ വീടുകളില്‍ എത്തുന്ന ജനസംഖ്യാ കണക്കെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുവാനോ ജനങ്ങള്‍ ഭയപ്പെടുന്നതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 56% പേര്‍ പറഞ്ഞു. കാരണം പൗരത്വ സംബന്ധമായ ചോദ്യങ്ങള്‍ ഈ പ്രക്രിയയിലുണ്ടാവും എന്ന തെറ്റായ ധാരണയാണ്.

ആദ്യമായി സെന്‍സസ് ഫോറങ്ങള്‍ ഓണ്‍ലൈനില്‍ പൂരിപ്പിക്കുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നാണ് 75% പേരും പറഞ്ഞത്.

പ്യൂ സെന്റര്‍ ഇംഗ്ലീഷിലും സ്പാനിഷിലും 3,500 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 95% പേര്‍ സെന്‍സസ് നടക്കുന്നതായി അറിയാമെന്ന് പറഞ്ഞു. എന്നാല്‍ പകുതി പേരും ഇതറിഞ്ഞത് ഈയിടെ മാത്രമാണ്. സെന്‍സസ് ഫോറം പൂരിപ്പിക്കുന്നതിന് തയാറാണെന്ന് 78%വും പറഞ്ഞുവെങ്കിലും തങ്ങള്‍ പൗരന്മാരാണോ എന്ന ചോദ്യം ഉണ്ടാവുമോ എന്നായിരുന്നു ഭൂരിഭാഗത്തിനും അറിയേണ്ടിയിരുന്നത്. സെന്‍സസ് ബ്യൂറോ 500 മില്യന്‍ ഡോളര്‍ ദേശീയ പരസ്യങ്ങളും അറിയിപ്പുകളും ആരംഭിക്കുന്നതിന് മുന്‍പാണ് സര്‍വേ.

സെന്‍സസിനെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ പ്രത്യേകിച്ച് വിവാദപരമായ പൗരത്വ ചോദ്യങ്ങള്‍ സംബന്ധിച്ച് ഒരു നല്ല വിഭാഗം ജനങ്ങള്‍ അജ്ഞരാണെന്ന് സര്‍വേ കണ്ടെത്തി. പൗരത്വം സംബന്ധിച്ച ചോദ്യം ഉണ്ടാവുമെന്ന തെറ്റായ അറിവ് 56% പങ്കുവെച്ചു. മറ്റൊരു 25% ഇങ്ങനെ ഒരു ചോദ്യം ഉണ്ടാവുമോ ഇല്ലയോ എന്നറിയില്ലെന്ന് പറഞ്ഞു. അങ്ങനെ മൊത്തം 81%ന് പൗരത്വ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ലെന്ന് കണ്ടെത്തി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പൗരത്വ ചോദ്യം ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഈ ചോദ്യം ഉള്‍പ്പെടുത്താനാവില്ല എന്ന് വിധിച്ചു. സര്‍വേയില്‍ വളരെ ആശാവഹമായ ചില കാര്യങ്ങള്‍ കണ്ടെത്തി. സെന്‍സസില്‍ പങ്കാളിയാവുന്നത് ഒരു പൗരന്റെ കടമയാണെന്ന് 72% പേര്‍ പ്രതികരിച്ചു. ജനസംഖ്യാ കണക്കെടുപ്പില്‍ തങ്ങളും എണ്ണപ്പെടണമെന്ന് 70% പേര്‍ പറഞ്ഞു. കൃത്യമായ കണക്കെടുപ്പ് രാജ്യത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതമാണെന്ന് 87% അഭിപ്രായപ്പെട്ടു.

വിദേശത്ത് ജനിച്ച ഹിസ്പാനിക്കുകള്‍ സെന്‍സസില്‍ പങ്ക് ചേരാന്‍ ഭയപ്പെടുന്നതായി അധികൃതര്‍ സംശയിക്കുന്നു. കാരണം പൗരത്വ ചോദ്യം ഉണ്ടാവുമോ എന്ന ഭയമാണ്.

ഇവരെ അപേക്ഷിച്ച് യുഎസില്‍ ജനിച്ച ഹിസ്പാനിക്കുകള്‍ നിര്‍ഭയം നടപടിക്രമത്തില്‍ പങ്കുചേരാന്‍ തയാറാണെന്ന് അധികൃതര്‍ പറയുന്നു. വിദേശത്ത് ജനിച്ച 80% ഹിസ്പാനിക്കുകള്‍ ഭയാശങ്കകളോടെ ജനസംഖ്യാ കണക്കെടുപ്പിനെ കാണുമ്പോള്‍ യുഎസില്‍ ജനിച്ച ഹിസ്പാനിക്കുകളില്‍ 66% നേ ഈ ഭയം ഉള്ളു.

സെന്‍സസില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രതിവര്‍ഷം 675 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ടിങ് സംസ്ഥാനങ്ങളുടെ പൊതുപദ്ധതികള്‍ക്കായി നല്‍കുന്നു. കോണ്‍ഗസിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും ജനസംഖ്യയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ചാണ്
Join WhatsApp News
നിങ്ങള്‍ക്ക് ചുറ്റും 2020-02-25 09:04:46
ഒരു പ്രത്യേക മത വിഭാഗത്തോട് വിവേചനം കാണിക്കുന്ന ഇന്ത്യൻ പൗരത്യ ബില്ലിനെ അധിഷേപിക്കുവാൻ ട്രംപ് വിസമ്മതിച്ചു. അമേരിക്കയിലും അത് തന്നെ അല്ലേ ട്രമ്പ് കാണിക്കുന്നത്. ഡൽഹി കത്തുന്നു, ഭാഗികമായി തല്ലി തകർത്ത മോസ്‌കിന് മുകളിൽ ഹനുമാൻ പതാക ഉയർത്തി. നഗ്നത മറക്കുവാൻ തുണി ഇല്ലാത്ത ഇന്ത്യയിൽ ഹനുമാന് കൊടി. ബ്രാഹ്മണന് പ്രതേകം ഡി ൻ എ - എന്ന് ഗുജറാത്ത് ബിജെപ്പി. കുരങ്ങുകൾക്കും മനുഷ്യനും ഇടക്കുള്ള മിസ്സിംഗ് ലിങ് ആയിരിക്കാം. ജോലി ചെയ്യുന്ന അമേരിക്കക്കാരുടെ വരുമാനത്തിന് വളർച്ച കുറഞ്ഞു.2016 വരെ വർധിച്ചു കൂടുന്ന നികുതിയും കൊടുക്കണം. സുപ്രിം കോടതിയിൽ യാഥാ സ്തിഥി ജഡ്‌ജിമാരെ കൊണ്ട് നിറക്കും എന്ന് ട്രംപ് . ഇയാളുടെ സ്ത്രീ പീഡന കേസുകൾ സുപ്രീം കോടതിയിൽ എത്തിയാൽ! Dear America: (yes, even & especially u #Trump’sters)... ur incredibly foolish if u think you can trust this pathologically-lying sociopath to give us the truth about #CoronaVirus...to do what’s necessary to protect us & our children/loved ones from sickness & death. Be afraid.. Rush Limbaugh: “It looks like the coronavirus is being weaponized as yet another element to bring down Donald Trump. Now, I want to tell you the truth about the coronavirus. ... The coronavirus is the common cold, folks.” https://rushlimbaugh. In the two weeks since the GOP Senate refused to hold Trump accountable, he has: —Intervened in the sentencing of his accomplice —Called for prosecution of his “enemies” —Punished those who spoke out out —Fired the DNI for briefing Congress Are they proud of their vote now? NYT confirms: Ginni Thomas, the wife of Justice Clarence Thomas, has targeted officials at the National Security Council, the former head of the White House personnel office and other top White House aides for replacement for not being conservative enough
മോറോണ വയറസ് 2020-02-25 13:04:01
അമേരിക്ക ഇന്ത്യ ഇറാൻ എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ മോറോണാ വയറസ്സ് പടരുന്നു. അമേരിക്കയിലെ ജനങ്ങൾ രണ്ടു വിധം. ഒരു കൂട്ടർ വളരെ സന്തുഷ്ടർ ആണ്. ഫോക്സ് ന്യൂസ് മാത്രമേ കാണു കാരണം റിമോട്ട് ഉപയോഗിക്കാൻ അറിവില്ല, കേൾക്കുന്നത് കാര്യമായി മനസ്സിൽ ആകില്ല എങ്കിലും ചൊറി മാന്തി ചിരിക്കും. ഇ മലയാളിയിൽ മലയാളത്തിൽ എഴുതും. അത് വായിച്ചു പൊട്ട കമന്റ് എഴുതി കുറെ പേർ സുഖിക്കും. പള്ളിയിൽ വന്നു ഇത് തന്നെ വീണ്ടും വാൾ വെക്കും. മറ്റൊരു കൂട്ടർ മുള്ളർ റിപ്പോർട്, ബിബിസി ഒക്കെ വായിക്കുകയും കേൾക്കുകയും ചെയ്യും. അമേരിക്കയിൽ നടക്കുന്ന കുറ്റ കൃത്യങ്ങൾ കണ്ടു രോഷാകുലർ ആകും. എത്രയും വേഗം ഇ അഴിമതി അവസാനിപ്പിക്കാൻ ആവുന്നത് ഒക്കെ ചെയ്യും. ബേർണിയുടെ ഇലക്ഷൻ പ്രചാരണവും ട്രംപിന്റെ സ്റ്റൈൽ തന്നെ. ഇറ്റ് —needs to die. It is filled with toxic masculinity and toxic white supremacy. * Dated 11/05/19 * Phone records provide ‘irrefutable proof’ of sexual assault allegations against Trump, lawyer says - ABC News Democrats Release Evidence Of Devin Nunes Role In Ukraine Plot Justice Thomas’ wife encourages trump to weed out the “disloyal” - ഇതിനെ ഫാസിസം എന്ന് വിളിക്കും. രാജ്യ സ്നേഹികൾ ഒന്നിക്കുക. ട്രമ്പ് ബേർണി ഇവരെ പുറത്തു കളയുക.- സരസമ്മ
JOY KORUTHU 2020-02-25 23:18:37
https://www2.census.gov/programs-surveys/decennial/2020/technical-documentation/questionnaires-and-instructions/questionnaires/2020-informational-questionnaire.pdf
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക