Image

മാധ്യമപ്രവര്‍ത്തകന്‍െറ മരണം: ശ്രീറാമിനും വഫക്കും കുറ്റപത്രം നല്‍കി

Published on 24 February, 2020
മാധ്യമപ്രവര്‍ത്തകന്‍െറ മരണം: ശ്രീറാമിനും വഫക്കും കുറ്റപത്രം നല്‍കി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും കുറ്റപത്രം നല്‍കി.

രണ്ടു പ്രതികളും നേരിട്ട് ഹാജരാകാത്തതിനാല്‍ ഇവരുടെ അഭിഭാഷകര്‍ക്കാണ് കുറ്റപത്രം കോടതി കൈമാറിയത്. കേസ് ഏപ്രില്‍ 16ന് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ച ഒന്നിനാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ കൊല്ലപ്പെട്ടത്.

കുറ്റപത്രം കോടതി അംഗീകരിച്ചെങ്കിലും ചില സുപ്രധാന കണ്ടെത്തലുകള്‍ കുറ്റപത്രത്തില്‍ കാണുന്നില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമ ലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക