Image

എന്തുകൊണ്ട് എനിക്ക് മലയാളത്തില്‍ നല്ല അവസരങ്ങള്‍ കിട്ടുന്നില്ല': അത്ഭുതം തോന്നുന്നുവെന്ന് ഷംന കാസിം

Published on 24 February, 2020
എന്തുകൊണ്ട് എനിക്ക് മലയാളത്തില്‍ നല്ല അവസരങ്ങള്‍ കിട്ടുന്നില്ല': അത്ഭുതം തോന്നുന്നുവെന്ന് ഷംന കാസിം

യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഷംന കാസിം. അഭിനയം മാത്രമല്ല നൃത്തത്തിലും മുന്നിലാണ് താരം. മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഷംന കുട്ടനാടന്‍ ബ്ലോഗ്, മധുരരാജ എന്നീ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് ഷംന. മലയാളത്തേക്കാന്‍ അന്യഭാഷ ചിത്രങ്ങളില്‍ കൂടുതല്‍ അഭിനയിക്കുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ഷംന.

'' മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ എനിക്ക് എന്തുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ചില സിനിമകള്‍ കാണുമ്പോള്‍ ഞാനത് ഓര്‍ക്കാറുണ്ട്. എന്നും ഇതൊരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് -  ഷംന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു

പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് ഷംന ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പും സംവിധാനം ചെയ്യുന്നത് പത്മകുമാറാണ്. ചിത്രത്തിലെ നായികയായാണ് തമിഴില്‍ ഷംന എത്തുന്നത്. ഇതേ കുറിച്ചും ഷംന മനസ് തുറന്നു.

' ജാസഫിന്റെ തമിഴ് റീമേക്ക് എടുക്കുക, അഭിനയപ്രധാന്യമുള്ള വേഷമാണ്. ഇതെനിക്ക് തമിഴില്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ പിന്നെന്തു കൊണ്ട് മലയാളത്തില്‍ പറ്റില്ല. ഇതേക്കുറിച്ച് ആരോടെങ്കിലും ചോദിച്ചാല്‍ പറയുന്നത് ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നത് കൊണ്ടാണെന്നും തനിക്ക് ടിപ്പിക്കല്‍ മലയാളി ലുക്കില്ലെന്നുമാണ് മറുപടി ലഭിക്കാറ്. മലയാളത്തില്‍ അഭിനയിച്ചിരിക്കുന്ന നടിയുടേത് മികച്ച പ്രകടനമായിരുന്നു. അത് അനുകരിക്കാന്‍ ശ്രമിക്കുന്നില്ല. പകരം എന്റേതാക്കി മാറ്റുകയാണ് ചെയ്തത് '' - ഷംന പറയുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക