Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍, കുവൈറ്റ് ഫഹാഹീല്‍ യൂണിറ്റ് രൂപീകരിച്ചു

Published on 24 February, 2020
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍, കുവൈറ്റ് ഫഹാഹീല്‍ യൂണിറ്റ് രൂപീകരിച്ചു

കുവൈത്ത് : കുവൈത്തിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മയുടെ ഫഹാഹീല്‍ മേഖലാ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സണ്ണി പത്തിചിറ ഉദ്ഘാടനം ചെയ്തു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍ സ്വാഗതവും ഫഹാഹീല്‍ യൂണിറ്റ് കണ്‍വീനര്‍ ലിബു പായിപാടന്‍ നന്ദിയും പറഞ്ഞു.

അജപാക് വൈസ് പ്രസിഡന്റ് മാത്യു ചെന്നിത്തല, വനിതാ സെക്രട്ടറി കീര്‍ത്തി സുമേഷ്, സെക്രട്ടറിമാര്‍ അനില്‍ കുമാര്‍ വള്ളികുന്നം, ജി സുന്ദരേശന്‍ പിള്ള, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് മണ്ണാംച്ചേരി, അശോകന്‍ വെണ്മണി, സുമേഷ് കൃഷ്ണന്‍, സുചിത്ര സജി എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായി ലിബു പായിപ്പാടന്‍ (കണ്‍വീനര്‍) ജോയിന്റ് കണ്‍വീനര്‍മാര്‍ നന്ദു എസ് ബാബു, എം. ഷഫീക് , ജിം ജോര്‍ജ് എന്നിവരടങ്ങുന്ന 17 അംഗ എക്‌സികുട്ടീവ് കമ്മിറ്റി നിലവില്‍ വന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക