Image

കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു

Published on 24 February, 2020
കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാന്‍ ഇസ്തിരാഹില്‍ നടന്ന പരിപാടിയില്‍ നിരവധി വിനോദ മത്സരങ്ങളും കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്.

കേളി രക്ഷാധികാരി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാര്‍, കേളി സെക്രട്ടറി ഷൗക്കത്ത്, പ്രസിഡന്റ് ഷമീര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധാകരന്‍ കല്യാശേരി, ജോഷി പെരിഞ്ഞനം, സെബിന്‍, പ്രദീപ് രാജ്, സുല്ഹയ് രക്ഷാധികാരി കണ്‍വീനര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.

കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറര്‍ ലീന കോടിയത്ത്, ശ്രീഷ സുകേഷ്, സജിന സിജിന്‍, ലാലി രജീഷ്, ഷിനി നസീര്‍, ഫസീല നാസര്‍, അനിരുദ്ധന്‍, വിനോദ്, സുകേഷ്, സിജിന്‍, രജീഷ്, നസീര്‍, നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക