Image

ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അല്‍മായ സമൂഹത്തിന് ആത്മീയ ഉണര്‍വേകും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Published on 24 February, 2020
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അല്‍മായ സമൂഹത്തിന് ആത്മീയ ഉണര്‍വേകും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: രക്തസാക്ഷി ദേവസഹായംപിള്ളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ പ്രഖ്യാപനം ഭാരതത്തിലെ അല്‍മായ സമൂഹത്തിന് കൂടുതല്‍ ആത്മീയ ഉണര്‍വേകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഭാരതസഭയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന ആദ്യ അല്‍മായനാണ് ദേവസഹായംപിള്ള. 

ഈസ്റ്ററിന് മുന്നൊരുക്കമായുള്ള നോമ്പാചരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ആദ്യ അല്‍മായ രക്തസാക്ഷി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നത് വിശ്വാസി സമൂഹത്തിന് കൂടുതല്‍ ആത്മീയതയില്‍ ആഴപ്പെടുവാനുള്ള ചിന്തകളൊരുക്കും. വിശ്വാസ സംരക്ഷണത്തിനുവേണ്ടി വെടിയേറ്റ് മരിക്കേണ്ടി വന്ന ദേവസഹായം പിള്ളയുടെ ജീവിത വഴികള്‍ ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് അചഞ്ചലമായ വിശ്വാസ മുന്നേറ്റത്തിന് വഴിയൊരുക്കും. 

ക്രൈസ്തവ സഭയ്ക്കും സഭാ സംവിധാനങ്ങള്‍ക്കും നേരെ വിരുദ്ധ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങള്‍ അഴിച്ചുവിടുമ്പോഴും ആക്ഷേപിച്ച് അവഹേളിക്കുമ്പോഴും വിശ്വാസ സത്യങ്ങളില്‍ അടിയുറച്ച് ജീവിച്ച് മുന്നേറുവാന്‍ കരുത്തു നല്‍കുന്നതാണ് ദേവസഹായംപിള്ളയുടെ ജീവിത മാതൃകയും വിശുദ്ധ പദവിയുമെന്ന് വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Join WhatsApp News
ദൈവ സഹായം ഹോട്ടല്‍ പോലെ 2020-02-24 11:30:12
ദൈവ സഹായം ഹോട്ടല്‍ കൊണ്ട് അല്‍ മായര്‍ക്കു എന്ത് ഗുണം? കുറെ പണം നേര്‍ച്ച ഇട്ടു കളയാം എന്ന് മാത്രം. കുറെ കുപ്പായക്കാര്‍ അ പണം കൊണ്ട് കുമ്മികളിക്കും.
Faith without Love is hollow 2020-02-24 13:14:23
Faith without Love is Hollow. he radiance of Love is gentle; the gentle attitude towards everything in this Earth is essential for its survival & all humans and all other living beings. The radiance of love helps you to detach gracefully from things you don't need for survival. Radiance of Love is like the Sunshine,- andrew
correction 2020-02-24 13:23:46
' he radiance' = the radiance.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക