Image

ഡല്‍ഹി പ്രക്ഷോഭത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു, പത്തിടങ്ങളില്‍ നിരോധനാജ്ഞ

Published on 24 February, 2020
ഡല്‍ഹി പ്രക്ഷോഭത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു, പത്തിടങ്ങളില്‍ നിരോധനാജ്ഞ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിനിടെ വെടിയേറ്റ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു. പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരിലൊരാള്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കു പരുക്കറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍ എന്നിവിടങ്ങളിലാണു സംഘര്‍ഷം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണു സംഘര്‍ഷമുണ്ടാകുന്നത്. കല്ലേറുമുണ്ടായി. അക്രമത്തിനിടെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കു വീടുകള്‍ക്കും തീയിട്ടു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്ച ബിജെപി നേതാവ് കപില്‍ മിശ്ര മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശം സംഘര്‍ഷഭരിതമായിരുന്നു. ട്രംപിന്റെ സന്ദര്‍ശന സമയം അടുത്തിരിക്കെയുണ്ടായ സംഘര്‍ഷം ഭരണകൂടത്തെ ജാഗരൂകരാക്കിയിട്ടുണ്ട്.

Join WhatsApp News
ഡല്‍ഹിയിലെ അക്രമങ്ങള്‍ 2020-02-24 10:00:00
ന്യൂസ് മീഡിയ പറയാൻ മടിക്കുന്ന വാർത്തകൾ ഇനിയും 332 ദിവസങ്ങൾ മാത്രം ബാക്കി ഡംബിനെ ജയിലിൽ അടക്കാൻ ഹിട്ലർ പുനർജനിച്ചതു ആണ് ട്രംപ്, നു ഡൽഹിൽ അനേകർ കൂട്ട പ്രാർത്ഥന നടത്തുന്നു ട്രംപിനെ വരവിനെ പ്രതിഷേധിച്ചു . Hindu nationalist and communist groups - അമേരിക്കൻ വിരുദ്ധ പ്രകടങ്ങൾ നടത്തി. മറ്റൊരു കൂട്ടർ ട്രംപിനുവേണ്ടിയും അമേരിക്കൻ/ ഇന്ത്യൻ ബന്ധങ്ങൾ ശക്തികരിക്കാനും പ്രാർത്ഥന നടത്തി. Vishnu Gupta, president of Hindu Sena, പറഞ്ഞു - ട്രമ്പും മോദിയും റാഡിക്കൽ ഇസ്ലാമുകളെ ഇല്ലാതെ ആക്കാൻ ഒന്നിക്കണം. ട്രമ്പ് തിരികെ പോകു എന്നെഴുതിയ ബാനറുകളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പലയിടങ്ങളിലും പ്രദർശിപ്പിച്ചു. ഇന്ത്യയുടെ താല്പര്യങ്ങളെ അവഗണിച്ചു മോദി അമേരിക്കൻ സമ്മർദ്ദത്തിന് കീഴടങ്ങുന്നു എന്ന് Doraisamy Raja, the Communist Party's general secretary, ആരോപിച്ചു. അമേരിക്കൻ ഡെയറി കൃഷിക്കാർ, മദ്യ വാറ്റുകാർ, മരുന്നു ഉത്പാദകർ ഒക്കെ ലോകത്തിലെ 7 മത്തെ വൻ സാമ്പത്തിക രാജ്യമായ ഇന്ത്യയിൽ നുഴഞ്ഞു കയറി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നു, എന്നും ആരോപണം ഉയർന്നു. മുസ്ലിംസ് വിരുദ്ധ പുതിയ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നു ഡൽഹിയിൽ നടന്ന ജാഥാകൾ തമ്മിൽ അടിപിടി, ജാഥകാർക്ക് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഒരു പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. മത പൗരത്വത്തിലേക്ക് നീങ്ങുന്ന ഇന്ത്യയിൽ അനേകം മതങ്ങൾ ഇന്നും മത സഹിഷ്ണത പുലത്തുന്നു എന്നതിനെ ട്രമ്പ് പുകഴ്ത്തി. എന്നാൽ ഇതേ സമയം പൗരത്യ ബില്ലിനെ പ്രതിഷേധിച്ചു രാജ്യത്തിന്റെ അനേകം റോഡുകളിൽ ഡിസംബർ മുതൽ ജനം കുത്തിയിരിപ്പു സത്യാഗ്രഹം നടത്തുന്നു. എതിർ ഗ്രൂപ്പുകാർ സത്യാഗ്രഹക്കാർക്കു നേരെ കല്ല് എറിഞ്ഞു, വാഹനങ്ങൾ കത്തിച്ചു. 2 മെട്രോ സ്റ്റേഷനുകളിലേക്കുള്ള വഴികൾ പോലീസ് അടക്കുകയും ചെയിതു. 400 മീറ്ററോളം നീളെ റോഡിൽ അക്രമികൾ ഉപയോഗിച്ച ഇഷ്ടിക, കല്ലുകൾ നിരന്നു കിടക്കുന്നു.അക്രമങ്ങളെ കെജ്രിവാൾ അധിക്ഷേപിച്ചു. പാരാ മിലിട്ടറിയെ ഉപയോഗിച്ചു ആണ് അക്രമകാരികളെ നേരിട്ടത്. - ചാണക്യന്‍ റിപ്പോര്‍ട്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക