Image

ഡോണള്‍ഡ് ട്രംപും മെലനിയയും താജ് മഹല്‍ സന്ദര്‍ശിച്ചു

Published on 24 February, 2020
ഡോണള്‍ഡ് ട്രംപും മെലനിയയും താജ് മഹല്‍ സന്ദര്‍ശിച്ചു
ആഗ്ര: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആഗ്രയിലെ താജ് മഹല്‍ സന്ദര്‍ശിച്ചു. ഇവര്‍ക്കൊപ്പം മകള്‍ ഇവാന്‍കയും മരുമകന്‍ ജാറദ് കുഷ്‌നറും താജ് സന്ദര്‍ശിച്ചു. താജിന്റെ ചരിത്രവും മഹത്വവും പ്രാധാന്യവും ഇരുവര്‍ക്കും വിശദീകരിച്ചുകൊടുത്തു. ‘താജ്മഹല്‍ വിസ്മയകരമാംവിധം പ്രചോദിപ്പിക്കുന്നത്. സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ കാലാതീതമായ അധ്യായം. നന്ദി ഇന്ത്യ’ – താജിന്റെ സന്ദര്‍ശിക റജിസ്റ്ററില്‍ ട്രംപ് കുറിച്ചു.

പകല്‍ 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ട്രംപ് മൊട്ടേര സ്‌റ്റേഡിയത്തിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. വിമാനത്താവളത്തില്‍നിന്നു മൊട്ടേര സ്‌റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്. വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരുന്നത്. ട്രംപിന്റെയും മോദിയുടെയും ഫ്‌ലക്‌സുകളും തോരണങ്ങളും നിറച്ച് വര്‍ണാഭമായാണ് അഹമ്മദാബാദ് ഒരുങ്ങിയത്. മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തില്‍ വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറി. ചൊവ്വാഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണായക നയതന്ത്ര ചര്‍ച്ച.

Join WhatsApp News
ചൂണ്ടിയ ടാജ് മഹല്‍ 2020-02-24 10:26:00
റഷ്യയിലെ ഒളിഗാർക്കുകൾ മാത്രം അല്ല അമേരിക്കൻ ഡെമോക്രസിയെ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്നത്. മിച് മക്കോണലിനെ പോലെയുള്ള റിപ്പപ്ലിക്കൻസും കൂടെ ഉണ്ട്. ഭൂമി പരന്നത് ആണ് എന്ന് വാദിക്കുന്ന മാഡ് മെയ്ക് ഹൂസ് റോക്കറ്റ് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു. ഇനി മുതൽ ഭൂമി ഉരുണ്ടതു ആയിരിക്കും - അടുത്ത ഭ്രാന്തൻ വരും വരെ! ഇന്ത്യയിലെ താജ്മഹൽ കസിനോ ആണെന്ന് ആയിരിക്കാം ട്രംപ് കരുതിയത്. അറ്റ്ലാന്റിക്ക് സിറ്റിയിലെ പൂട്ടിപോയ കാസിനോയുടെ മോഡൽ ഇന്ത്യ മോഷ്ടിച്ച് എന്നും തോന്നിക്കാണും.- സരസന്‍
ഒരു ചാണക പ്രശ്നം 2020-02-24 12:51:02
ഓരോരോ ഗതികേട് നോക്കണേ… ട്രംപിന് കാണിച്ചു കൊടുക്കാൻ ഗാന്ധിജി ചിലവഴിച്ച സബർമതി ആശ്രമവും , മുഗർ രാജാക്കന്മാരുടെ സ്മാരകങ്ങളും , കേജരിവാൾ പണിത സ്‌കൂളും ഒക്കെ തന്നെ വേണ്ടി വന്നു . മാത്രമല്ല സംഘികളുടെ സ്വന്തം നാട്ടിലെ പലതും കെട്ടി മറയ്‌ക്കേണ്ടി വന്നു- ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക