Image

ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 24 February, 2020
ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)
മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ചെയ്തിട്ടിട്ടില്ലാത്തവിധം കുടുംബസമേതം വിരുന്നെത്തിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനു ജനാധിപത്യഭാരതം ചരിത്രത്തിലെ ഏറ്റവും വലിയ വരവേല്‍പ്പ് നല്‍കി ഇന്ത്യ-അമേരിക്ക സൗഹൃദത്തിന് പുതിയൊരു മാനം നല്‍കി.

ഓരോ രാഷ്ട്രത്തിനും അതിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ അവകാശമുണ്ട്. തന്മൂലം ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക, 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) മിലിട്ടറി ഹെലികോപ്ടറുകള്‍ നല്‍കാനുള്ള കരാറില്‍ ചൊവ്വാഴ്ച ഒപ്പു വയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. വ്യാപാരകരാറുകളും ഉണ്ടാവും.

അധ്യക്ഷ വേദിയില്‍ മോദിയോടൊപ്പം ഇരിപ്പുറപ്പിച്ചിരുന്ന മെലാനിയാ ട്രംപ് സദസില്‍ നിന്നുയര്‍ന്ന ഹര്ഷാരവങ്ങള്‍ക്കൊപ്പം കരഘോഷം നടത്തുന്നത് കാണാമായിരുന്നു. സദസിന്റെ ഒന്നാം നിരയില്‍ മകള്‍ ഐവാന്‍കയും ഭര്‍ത്താവ് ജാരഡ് കുഷ്‌നറും അങ്ങിനെ തന്നെ ചെയ്തു.

അഹമ്മദ്ബബാദിലെ പുതുപുത്തന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞിരുന്ന ജനാവലിയെ നോക്കി ട്രംപ് പറഞ്ഞതിങ്ങനെ: 'ഇവിടെ തടിച്ചു കൂടിയ ഒന്നര ലക്ഷം പേരും പുറത്ത് തടിച്ചുകൂടിയ ജനലക്ഷങ്ങളും ചേര്‍ന്ന് നല്‍കിയ ഈ വരവേല്‍പ്പ് ഹൃദയാവര്‍ജ്ജകമായിരുന്നു'.

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ് സ്റ്റേഡിയത്തിനു 1,10,00 കാഴ്ച്ചക്കാരെ ഉള്‍ക്കൊള്ളാനാകും. ന്യൂസിലാന്‍ഡില്‍ പത്തുവിക്കറ്റിന്റെ കനത്ത തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയതിന്റെ ജാള്യതയൊന്നും രാവിലെ ഒന്പത് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനാവലിയില്‍ കണ്ടില്ല. കനത്ത ചൂടായിരുന്നതിനാല്‍ മോദിയുടെ മറുപടിപ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ജനം പുറത്തേക്കു ഒഴുകിത്തുടങ്ങി.

'ജോര്‍ ജോര്‍,'എന്നാണ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഒരു മലയാളി വ്യവസായിയുടെ ഭാര്യ സേതുലക്ഷ്മി ആവേശത്തോടെ പ്രതികരിച്ചത്. പാതയോരത്ത് കെട്ടിയൊരുക്കിയിരുന്ന 28 വേദികളില്‍ ഒന്നില്‍ കഥകളിയും മോഹിനിയാട്ടവും കണ്ടിട്ടാണ് അവര്‍ എത്തിച്ചെര്‍ന്നതു തന്നെ.
.
ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രവും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും തമ്മിലുള്ള ഈ സൗഹൃദം സമാധാനവും സാഹോദര്യവും സ്വാതന്ത്ര്യവും ഇശ്ചിക്കുന്ന രണ്ടു ശക്തികള്‍ തമ്മിലുള്ള ആലിംഗനമാണെന്ന് ട്രംപ് പ്രകീര്‍ത്തിച്ചു..

ഗുജറാത്തില്‍ വെറുമൊരു ചായ്വാല ആയിത്തുടങ്ങിയ നരേന്ദ്രമോദി, 135 കോടി ജനങളുടെ ഏറ്റവും വലിയ ജനാധിപതൃ രാഷ്രമായി ഇന്ത്യയെ വളര്‍ത്തിയെടുക്കുന്നതില്‍ വഹിക്കുന്ന പങ്കു ലോകത്തിനു തന്നെ പ്രത്യാശ നല്‍കുന്നതായി ട്രംപ് പറഞ്ഞു.

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിക്കുകാരും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന, നൂറു ഭാഷകള്‍ സംസാരിക്കുന്ന രാജ്യത്തെ ഒന്നിച്ച് കൊണ്ടുപോവുക എന്നത് വലിയ നേട്ടംതന്നെയാണ്. ട്രംപിന്റെ പ്രസംഗം ഭാരത സംസ്‌ക്കാരത്തെയും കലകളെയും രണ്ടയായിരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബോളിവുഡിനെയും എടുത്തു പറഞ്ഞു.

ഉച്ചക്ക് മുമ്പ് സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അതിഥികളെ സബര്‍മതി ആശ്രമം വഴിയാണ് മോട്ടെറയിലെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയത്.. ആശ്രമത്തില്‍ ട്രംപും മെലാനിയായും മഹാത്മജിയുടെ ചിത്രത്തിന് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുകയും ചക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്തു. ഗാന്ധിജിക്കു പ്രിയപ്പെട്ട രഘുപതി രാഘവ് രാജാ രാം അന്തരീക്ഷത്തില്‍ അലയൊലിച്ചു..

ട്രംപും പരിവാരവും അഞ്ചുമണിക്ക് ആഗ്രയിലെത്തി. അവിടെ ഗംഗയില്‍ നിഴല്‍ വീഴ്ത്തി നീല്‍ക്കുന്ന ടാജ്മഹലിനെ സൂര്യാസ്തമനത്തിന്റെ പശ്ചാത്തലത്തട്ടില്‍ കണ്‍കുളുര്‍ക്കെ കണ്ടു. ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ സ്വീകരിച്ചു. ടാജ് ചുറ്റിനടന്നു കണ്ട ശേഷം അവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.

ഒരുമണിക്കൂറിനു ശേഷം സംഘം ന്യൂഡല്‍ഹിക്കു പോയി. മൗര്യ ഷെറാട്ടണ്‍ ഹോട്ടലില്‍ ചാണക്യ സ്വീറ്റിലാണ് ട്രംപും മെലാനിയയും ചേക്കേറിയത്. സമീപമുള്ള ടാജ് ഹോട്ടലില്‍ മറ്റു അതിഥികളും.

ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)ഏറ്റവും വലിയ ബഹുജന വരവേല്‍പ്പ്, ഇന്ത്യ ജനാധിപത്യത്തിന്റെ നിറകതിരെന്നു ട്രംപ് (കുര്യന്‍ പാമ്പാടി)
Join WhatsApp News
സാലിമോന്‍ ഹസ്സന്‍ 2020-02-24 14:34:53
the end of George’s second term, we were stuck with the greatest depression since the 1930s. In 2009, Barack Obama came on board and spent eight years trying to get the country back to normal. Republicans tried to block every move, including the Affordable Care Act. Trump keeps talking about how he won the election in 2016. Trump has never won an election in his life. You don’t win with only 24% of the vote. It was conveyed to him by our outdated electoral college. The Republicans actually had an excellent candidate in 2016, John Kasich of Ohio. He didn’t have a big mouth so Trump’s “hot air” blew all good senses away. U.S. voters should have added another amendment to the Constitution 25 years ago that “no draft dodger could ever run for President.” That would have eliminated the two worst presidents this country has ever had (George W. and Trump.)
Wife 2020-02-24 16:50:11
"Good and useful visit economically and politically for both counties. Good for Modi ji and Trump. Yamuna river and Agra are cleaned up. Please keep it clean in the future also." Please don't pay attention. We are trying to get him back. If you see him please call e-malayalee.
We feel the love too 2020-02-24 20:55:34
"Trump lands in India and feels the love" We also feel the love here in your absence. At least for few days we can take a break from all the lies you used say on a daily basis.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക